എഡിജിപിയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ അടിയന്തര യോഗം ചേര്‍ന്നു

എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ അടിയന്തര യോഗം ചേര്‍ന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി.

Last Updated : Oct 5, 2017, 09:42 AM IST
എഡിജിപിയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ അടിയന്തര യോഗം ചേര്‍ന്നു

കൊച്ചി: എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ അടിയന്തര യോഗം ചേര്‍ന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ സാഹചര്യത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു യോഗം. ഗൂഢാലോചന കുറ്റം സംബന്ധിച്ച കുറ്റപത്രം സമ്മര്‍പ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റിലായ ദിലീപ് 85 ദിവസത്തിനു ശേഷമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ആലുവ ജയിലില്‍ കഴിയവേ ജാമ്യത്തിനായി അഞ്ച് തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് തവണ അഡ്വ. രാംകുമാര്‍ മുഖേന കോടതിയുടെ കരുണയ്ക്ക് കാത്തു നിന്ന ദിലീപ് പിന്നീട് മൂന്ന് തവണ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള വഴിയാണ് കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നാമൂഴത്തില്‍ രാമന്‍പിള്ള നടത്തിയ നീക്കങ്ങളാണ് താരത്തിന് ആശ്വാസമായി മാറിയത്. അന്വേഷണ സംഘത്തിന് സംഭവിച്ച ചില വീഴ്ച്ചകളും ദിലീപിന് ജാമ്യം ലഭിക്കാന്‍ തുണയായി.

Trending News