നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ക്കായി ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ നല്‍കില്ലെന്ന അങ്കമാലി കോടതിയുടെ വിധിയ്ക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

Last Updated : Mar 9, 2018, 07:46 PM IST
നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ക്കായി ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ നല്‍കില്ലെന്ന അങ്കമാലി കോടതിയുടെ വിധിയ്ക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ദിലീപിന് കൈമാറിയിരുന്നു. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരുന്നത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറി. 

അതേസമയം, വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നല്‍കാന്‍ അങ്കമാലി കോടതി തയ്യാറായില്ല.

Trending News