Actress attack case: 'ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണം'; ചെ​ഗുവേരയുടെ വാക്കുകൾ പങ്കുവച്ച് അതിജീവിത

Hema committee report: ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണമെന്ന് അതിജീവിത ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 06:58 PM IST
  • നടൻ മുകേഷിനെതിരെയും ആരോപണം ഉയർന്നു
  • കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് ആണ് മുകേഷിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്
Actress attack case: 'ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണം'; ചെ​ഗുവേരയുടെ വാക്കുകൾ പങ്കുവച്ച് അതിജീവിത

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് വെളിപ്പെടുത്തലുകളുമായി കൂടുതൽ നടിമാർ രം​ഗത്തെത്തുന്നതിനിടെ ചെ​ഗുവേരയുടെ വാക്കുകൾ ഉദ്ധരിച്ച് കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. ലോകത്തെവിടെയും ആർക്കെതിരെയുമുള്ള അനീതി തിരിച്ചറിയാൻ കഴിയണമെന്ന് ചെ​ഗുവേരയുടെ ചിത്രത്തോടൊപ്പം അതിജീവിത ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് മലയാള സിനിമാ മേഖലയിൽ വിവാദം ശക്തമാകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. ​ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖും സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും രാജിവച്ചിരുന്നു.

ALSO READ: നടൻ മുകേഷിനെതിരെ ​ഗുരുതര ആരോപണം; വീണ്ടും ആരോപണവുമായി ടെസ് ജോസഫ്, മീ ടൂ ഉന്നയിച്ചത് 2018ൽ

നടൻ മുകേഷിനെതിരെയും ആരോപണം ഉയർന്നു. കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് ആണ് മുകേഷിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയത്. 2018ൽ മുകേഷിനെതിരെ ടെസ് ജോസഫ് മീ ടൂ ആരോപണം ഉന്നയിച്ചിരുന്നു. നിയമം അധികാരം ഉള്ളവർക്ക് വേണ്ടിയാണെന്നും ഇവിടെ സ്ഥിതി എങ്ങനെ മെച്ചപ്പെടുമെന്ന് കരുതാനാകുമെന്നും ടെസ് ജോസഫ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചു.

മുകേഷിനെതിരെ ആരോപണം ഉന്നയിച്ച് 2018ലും ടെസ് ജോസഫ് രം​ഗത്തെത്തിയിരുന്നു. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടൽ മുറിയിൽ വച്ച് മുകേഷ് മോശമായി പെരുമാറാൻ ശ്രമിച്ചുവെന്നാണ് ടെസ് ജോസഫ് അന്ന് വെളിപ്പെടുത്തിയത്. എന്നാൽ, ടെസ് ജോസഫിനെ അറിയില്ലെന്നും അവരെ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് മുകേഷിന്റെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News