തൊടുപുഴയിൽ ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ; അന്വേഷണം തുടങ്ങി കെഎസ്ഇബി

Additional electricity bill for consumers in Thodupuzha: സ്ഥിരമായി അടച്ചിരുന്ന ബിൽ തുകയുടെ പത്ത് മടങ്ങിലേറെ  വർധനവാണ് തൊടുപുഴ മേഖലയിൽ പലർക്കും ലഭിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 04:50 PM IST
  • മുന്നൂറിലധികം ഉപഭോക്താക്കളാണ് കെ എസ് ഇ ബിയെ സമീപിച്ചത്.
  • പരാതികളിൽ അന്വേഷണം തുടങ്ങിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
  • തൊടുപുഴ മുൻസിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് പരാതികൾ.
തൊടുപുഴയിൽ ഉപഭോക്താക്കൾക്ക് അധിക വൈദ്യുതി ബിൽ; അന്വേഷണം തുടങ്ങി കെഎസ്ഇബി

ഇടുക്കി: തൊടുപുഴയിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി അധിക വൈദ്യുതി ബിൽ. ബിൽ തുക പത്തിരട്ടിയിലധികം കൂടിയെന്ന പരാതിയുമായി  മുന്നൂറിലധികം ഉപഭോക്താക്കളാണ് കെ എസ് ഇ ബിയെ സമീപിച്ചത്. പരാതികളിൽ അന്വേഷണം തുടങ്ങിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

വൻ തുകയുടെ ബില്ലുകൾ ഉപഭോക്താക്കൾക്ക് നൽകി കെ എസ് ഇ  ബി സ്ഥിരമായി അടച്ചിരുന്ന ബിൽ തുകയുടെ പത്ത് മടങ്ങിലേറെ  വർധനവാണ് തൊടുപുഴ മേഖലയിൽ പലർക്കും ലഭിച്ച പുതിയ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2000 രൂപ മുതൽ 2500 വരെ ബിൽ അടച്ചിരുന്ന ഗാർഹിക ഉപഭോക്താക്കൾ പുതിയ ബില്ല് കണ്ട് ഞെട്ടി. 30,000 മുതൽ 60,000 രൂപ വരെയാണ് പലർക്കും ലഭിച്ചത്. അധിക തുകയുടെ ബിൽ ലഭിച്ചതോടെ നഗരസഭാ അധ്യക്ഷൻറെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉപഭോക്താക്കളും കെ എസ് ഇ ബി യ്ക്ക് മുന്നിൽ സമരവുമായെത്തി. 

ALSO READ: അധ്യാപകന്റെ കൈ വെട്ടിയ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; നഷ്ടപരിഹാരം സർക്കാർ നൽകണം

തൊടുപുഴ മുൻസിപ്പാലിറ്റിയിലും കുമാരമംഗലം പഞ്ചായത്തിലുമായാണ് പരാതികൾ. താത്കാലം പഴയ ബിൽ അനുസരിച്ചുള്ള തുക ഉപഭോക്താക്കൾ അടച്ചാൽ മതിയെന്ന് കെ എസ് ഇ ബി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.

എടിഎം കാർഡ് തന്ത്രത്തിൽ കൈക്കലാക്കും, കബളിപ്പിച്ച് പണം തട്ടും; തമിഴ്നാട് സ്വദേശി പിടിയിൽ

ഇടുക്കി: എടിഎം കാർഡ് തന്ത്രത്തിൽ കൈക്കലാക്കി പണം തട്ടിയ തമിഴ്‌നാട് സ്വദേശിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ബോഡിനായ്ക്കന്നൂർ ജെകെ പെട്ടിതമ്പിരാജാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ സമാനമായി വ്യാപക തട്ടിപ്പ് നടത്തിയ ഇയാൾക്കെതിരെ 21 കേസുകൾ നിലവിലുണ്ട്.

കഴിഞ്ഞ രണ്ടിന് കട്ടപ്പന ഇടശേരി ജം​ഗ്ഷനിലെ എസ്ബിഐ എടിഎം കൗണ്ടറിൽ പണം പിൻവലിക്കാനെത്തിയ കട്ടപ്പന സ്വദേശിയെയാണ് പെട്ടിതമ്പിരാജ് കബളിപ്പിച്ചത്. എടിഎം മെഷീനിൽ കാർഡ് ഇടുന്ന ഭാഗത്ത് ഉള്ളിലായി തമ്പിരാജ് നേരത്തെ പേപ്പർ വെച്ചിരുന്നു. പണം പിൻവലിക്കാനെത്തിയ ആൾ കാർഡ് ഇടാൻ ശ്രമിച്ചെങ്കിലും ഉള്ളിലേക്ക് കയറാതെ വന്നതോടെ സഹായിക്കാനെന്ന വ്യാജേന തമ്പിരാജ് സമീപിച്ചു. തുടർന്ന് തന്ത്രത്തിൽ എടിഎം കാർഡ് കൈക്കലാക്കി. പകരം അതേ മാതൃകയിൽ തമ്പിരാജിന്റെ കൈവശമുള്ള ഇൻസ്റ്റന്റ് കാർഡ് മാറി നൽകി. കൂടാതെ കട്ടപ്പന സ്വദേശി കാണാതെ കാർഡ് ഇടുന്ന ഭാഗത്തെ പേപ്പറും എടുത്തു മാറ്റി. കാർഡ് മാറിയത് അറിയാതെ തമ്പിരാജിന്റെ കാർഡ് ഉപയോഗിച്ചാണ് കട്ടപ്പന സ്വദേശി പണം പിൻവലിക്കാൻ ശ്രമിച്ചത്. ഈ സമയം പിൻ നമ്പരും മനസിലാക്കി. 

പല തവണ ശ്രമിച്ച് പരാജയപ്പെട്ടതോടെ എടിഎം കൗണ്ടർ തകരാറിലായിരിക്കാമെന്ന് പറഞ്ഞ് ഇയാളെ പറഞ്ഞയച്ചു. പിന്നീട് രാത്രിയിൽ കട്ടപ്പന സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് അദ്ദേഹത്തിന്റെ കാർഡ് ഉപയോഗിച്ച് 13,500 രൂപ തമ്പിരാജ് പിൻവലിച്ചു. അടുത്ത ദിവസം രാവിലെ ഫോണിൽ എസ്എംഎസ് കണ്ടപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി അറിഞ്ഞത്. തുടർന്ന് കട്ടപ്പന പോലീസിലും ബാങ്കിലും പരാതി നൽകി. എസ്ബിഐ അധികൃതരും നൽകിയ പരാതിയിൽ കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ്‌മോനും സംഘവും നടത്തിയ അന്വേഷണത്തിൽ ബോഡിനായ്ക്കന്നൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ സമാനമായി വ്യാപക തട്ടിപ്പ് നടത്തിയ ഇയാൾക്കെതിരെ 21 കേസുകൾ നിലവിലുണ്ട്. കൂടാതെ കർണാടകയിലും ആന്ധ്രയിലും ഇയാൾക്കെതിരെ കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News