Kerala Women's Commission Chairperson : അഡ്വ. പി. സതീദേവി കേരള വനിത കമ്മീഷൻ അധ്യക്ഷയായി നാളെ ചുമതലയേല്‍ക്കും

കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് അഡ്വ. പി. സതീദേവി.   

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 04:20 PM IST
  • കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് അഡ്വ. പി. സതീദേവി.
  • സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമാണ് അഡ്വ. പി സതീദേവി.
  • ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയാണ്.
  • കോഴിക്കോട് വടകര സ്വദേശിയായ അഡ്വ. പി. സതീദേവി 2004 മുതല്‍ 2009 വരെയാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി പ്രവർത്തിച്ചത്.
Kerala Women's Commission Chairperson : അഡ്വ. പി. സതീദേവി കേരള വനിത കമ്മീഷൻ അധ്യക്ഷയായി നാളെ ചുമതലയേല്‍ക്കും

THiruvananthapuram : കേരള വനിതാ കമ്മിഷന്‍ അധ്യക്ഷയായി (Kerala Women's Commission Chairperson)  അഡ്വ. പി. സതീദേവി (Adv P Sathidevi) ഒക്ടോബര്‍ ഒന്നിന് രാവിലെ പത്തിന് ചുമതലയേല്‍ക്കും. കേരള വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് അഡ്വ. പി. സതീദേവി. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമാണ് അഡ്വ. പി സതീദേവി. കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയാണ്.

കോഴിക്കോട് വടകര സ്വദേശിയായ അഡ്വ. പി. സതീദേവി 2004 മുതല്‍ 2009 വരെയാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി പ്രവർത്തിച്ചത്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ALSO READ: Kerala Women's Commission Chairperson : അഡ്വ. പി സതീദേവി ഒക്ടോബർ ഒന്നിന് കേരള വനിത കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കും

കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി  നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. പരമാധികാരികള്‍ നമ്മള്‍ തന്നെ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

ALSO READ: P Sathidevi: തീപ്പൊരി പ്രസംഗങ്ങളുടെ ഉടമ,പാർട്ടിക്കപ്പുറം പാർട്ടി മാത്രമെന്ന കടുത്ത ഇടതുപക്ഷ നയം- പി.സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ ആകുമ്പോൾ

തൊട്ടതും പിടിച്ചതുമെല്ലാ വിവാദത്തിലായ അവസ്ഥയിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈന് (MC Josephine) സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നത്. സംസ്ഥാനത്ത് സ്ത്രീധന നിരോധനത്തിനെതിരെ വലിയ ജനരോക്ഷം നിൽക്കുമ്പോൾ ഒരു ചാനൽ ചർച്ചയിൽ വന്ന നാക്ക് പിഴ വൻ വിവാദമായപ്പോൾ ജോസഫൈൻ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു.

ALSO READ: MC Josephine Controversy : വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ മാറ്റണമെന്ന് കെ.സുരേന്ദ്രൻ

പാർട്ടിക്കപ്പുറം പാർട്ടി മാത്രമെന്ന കടുത്ത ഇടതുപക്ഷ നയത്തിനുടമയാണ് സതീദേവി. 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേക്ക്. ഭൂരിപക്ഷം ഒരുലക്ഷത്തിലധികമായിരുന്നു. 2009-ൽ അവർ മുല്ലപ്പള്ളിയോട് പരാജയപ്പെട്ടിരുന്നു. നിലവിൽ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. നിയമ ബിരുദധാരിയാണ്. ഭർത്താവ് എം.ദാസൻ, മകൾ അഞ്ജലി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News