Ardharatri: അൻവർ സാദത്തും ഡയാന ഹമീദും പ്രധാന വേഷങ്ങളിൽ; 'അർദ്ധരാത്രി' ചിത്രീകരണം ആരംഭിച്ചു

Ardharatri movie: അൻവർ സാദത്ത് നായകനായും ഡയാന ഹമീദ് നായികയായും എത്തുന്ന ചിത്രമാണ് അർദ്ധരാത്രി.

Written by - Zee Malayalam News Desk | Last Updated : Oct 4, 2024, 04:28 PM IST
  • ഹ്യൂമർ പശ്ചാത്തലത്തിൽ പറയുന്ന കുടുംബ ചിത്രമാണിത്
  • നിസാമുദ്ദീൻ നാസർ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നു
Ardharatri: അൻവർ സാദത്തും ഡയാന ഹമീദും പ്രധാന വേഷങ്ങളിൽ; 'അർദ്ധരാത്രി' ചിത്രീകരണം ആരംഭിച്ചു

മസ്കറ്റ് മൂവി മേക്കേഴ്സിന്റെയും ഔറ മൂവിസിന്റെയും ബാനറിൽ നിസാമുദ്ദീൻ നാസർ രചനയും സംവിധാനം നിർവഹിക്കുന്ന അർദ്ധരാത്രിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എറണാകുളത്ത് മാടവന എന്ന പ്രദേശത്ത് ഗ്രാമീണ പശ്ചാത്തലത്തിലാണ് ഷൂട്ടിംഗ് ആരംഭിച്ചത്.

കോ പ്രൊഡ്യൂസേഴ്സ്- അൻവർ സാദത്ത്, സന്തോഷ് കുമാർ, ബിനു ക്രിസ്റ്റഫർ. ഡിഒപി- സുരേഷ് കൊച്ചിൻ. എഡിറ്റിംഗ്- ഉണ്ണികൃഷ്ണൻ. ലിറിക്സ്- രാഹുൽരാജ്. സംഗീതം- ധനുഷ് ഹരികുമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മണീസ് ദിവാകർ.

അസോസിയറ്റ് ഡയറക്ടർ- സജിഷ് ഫ്രാൻസിസ്. അസിസ്റ്റന്റ് ഡയറക്ടേഴ്സ്- ആര്യൻ ഉണ്ണി, ആര്യഘോഷ് കെഎസ്, ദേവ് പ്രഭു. കലാസംവിധാനം- നാഥൻ മണ്ണൂർ. കോസ്റ്റ്യൂംസ്- ഫിദ ഫാത്തിമ. മേക്കപ്പ്- ഹെന്ന പർവീൻ. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം. പ്രൊഡക്ഷൻ മാനേജർ- നൗസൽ നൗസ. സ്റ്റിൽസ്- ശ്രീരാഗ് കെ വി. ഡിസൈൻസ്- അതുൽ കോൾഡ് ബ്രൂ.

ALSO READ: 'ഹക്കിം' ഇനി നായകൻ; കെആർ ഗോകുലിന്റെ പുതിയ ചിത്രം മ്ലേച്ഛൻ ചിത്രീകരണം ആരംഭിച്ചു

മമിത ബൈജു, അൻവർ സാദത്ത് എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച സ്കൂൾ ഡയറി എന്ന ചിത്രത്തിന് ശേഷം അൻവർ സാദത്ത് നായകനായും ഡയാന ഹമീദ് നായികയായും എത്തുന്ന ചിത്രമാണ് അർദ്ധരാത്രി. ബിനു അടിമാലി, ചേർത്തല ജയൻ, നാരായണൻകുട്ടി, കലാഭവൻ റഹ്മാൻ, കാർത്തിക് ശങ്കർ, അജിത്കുമാർ, ഷെജിൻ, രശ്മി അനിൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

കമിതാക്കളായ ദമ്പതികൾ ജീവിതത്തിൽ ഒത്തു ചേർന്നപ്പോൾ  ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളും ഇവരുടെ സ്വരച്ചേർച്ച ഇല്ലായ്മയും ആണ് ചിത്രത്തിന് ഇതിവൃത്തം. ഹ്യൂമർ പശ്ചാത്തലത്തിൽ പറയുന്ന കുടുംബ ചിത്രമാണിത്. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News