എ .ഐ. സി. സി അംഗം ഷാഹിദ കമാൽ സി .പി ഐ മ്മിൽ ചേർന്നു

എ.ഐ.സി.സി  അംഗം ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏറെ കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്ന ഇവര്‍ കെ .പി സി സി എക്സ്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു.ഷാഹിദക്കൊപ്പം കൊല്ലം സ്​പോർട്​സ്​ കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി പി. രാമഭദ്രനും സി.പി.എമ്മിൽ ചേർന്നു.

Last Updated : May 3, 2016, 06:19 PM IST
എ .ഐ. സി. സി അംഗം ഷാഹിദ കമാൽ സി .പി ഐ മ്മിൽ ചേർന്നു

കൊല്ലം : എ.ഐ.സി.സി  അംഗം ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏറെ കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്ന ഇവര്‍ കെ .പി സി സി എക്സ്സിക്യൂട്ടീവ് അംഗം കൂടിയായിരുന്നു.ഷാഹിദക്കൊപ്പം കൊല്ലം സ്​പോർട്​സ്​ കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി പി. രാമഭദ്രനും സി.പി.എമ്മിൽ ചേർന്നു.
 
കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .സാമൂഹ്യ ക്ഷേമ ബോര്‍ഡ്, പോലീസ് വനിതാ സെല്‍ അഡൈ്വസറി ബോര്‍ഡ്, റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി എന്നിവയില്‍ അംഗമാണ്.
2009ല്‍ കാസര്‍കോഡ് ലോക്സഭ സീറ്റില്‍ പി. കരുണാകരനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. 2011 ല്‍ ചടയമംഗലത്തു നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസമാദ്യം  പത്തനാപുരം ഗാന്ധി ഭവനിൽ നടന്ന പരിപാടിയിൽ  യു.ഡി.എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷിനെതിരെ ഷാഹിദ കമാൽ പരസ്യ വിമർശം നടത്തിയത് ഏറെ വിവാദമായിരുന്നു .തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര സംസ്കാരവും വേണമെന്നായിരുന്നു ജഗദീഷിന്റെ ഗണേഷിനെതിരായുള്ള  പ്രസ്താവനക്കെതിരെ ശാഹിദയുടെ പ്രതികരണം. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായിട്ടു പോലും ഷാഹിദാ കമാലിന് സീറ്റ് നല്‍കിയിരുന്നില്ല. ഈ വിഷയത്തിലും  പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ച് ഷാഹിദ രംഗത്തു വന്നിരുന്നു.സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഷാഹിദ നേരത്തെ പറഞ്ഞിരുന്നു

Trending News