തൃശൂര്‍: ഒരു ആംബുലന്‍സ് സൈറന്‍ മുഴക്കി പാഞ്ഞുവരുമ്പോള്‍ വാഹനം ഒതുക്കിക്കൊടുക്കുക എന്നത് ഒരു സാമാന്യ മര്യാദ മാത്രമല്ല, നിയമപ്രകാരം ചെയ്യേണ്ട കാര്യം കൂടിയാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് അത്ര പഥ്യമല്ല. അങ്ങനെയുള്ളവര്‍ക്കുള്ള ഒരു താക്കീത് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. വഴികൊടുക്കാതെ വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് റദ്ദാക്കുകയും രണ്ടര ലക്ഷം പിഴ വിധിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ നവംബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടിയില്‍ വച്ചായിരുന്നു ആംബുലന്‍സിന് വഴികൊടുക്കാതെ മാരുതി സുസുകി സിയാസ് കാര്‍ രണ്ട് മിനിട്ടിലധികം റോഡില്‍ കുതിച്ചുപാഞ്ഞത്. ആംബുലന്‍സ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയിട്ടും സൈറണ്‍ ഇട്ടിട്ടും ഇയാള്‍ പുല്ലുവിലയാണ് കല്‍പിച്ചത്.
Such an insane & inhuman act.
A car owner in Kerala has been fined Rs/- 2.5 Lakh and their license has been cancelled for not giving away the path for an ambulance.
Well done @TheKeralaPolice pic.twitter.com/RYGqtKj7jZ
— Vije (@vijeshetty) November 16, 2024
രണ്ട് മിനിട്ടില്‍ അധികം ദൈര്‍ഘ്യമുള്ള ഡാഷ് കാം വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. എന്തായാലും ഈ വീഡിയോ കണ്ടിട്ട് അധികൃതര്‍ വെറുതേയിരുന്നില്ല. മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം നല്ല കുരുക്കാണ് നിയമം ലംഘിച്ച കാര്‍ ഡ്രൈവര്‍ക്കായി ഒരുക്കിയത്. അടിയന്തര വാഹനങ്ങള്‍ക്ക് വഴിനല്‍കാത്തതും, വഴിമുടക്കിയതും പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും അടക്കം ഒരുപാട് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചേര്‍ക്കപ്പെട്ടത്.
വ്യത്യസ്ത വകുപ്പുകള്‍ പ്രകാരം പലതരം നിയമ ലംഘനങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന നിയമത്തിന്റെ 194 ഇ സെക്ഷന്‍ പ്രകാരം ആംബുലന്‍സിന് വഴി നല്‍കാത്തത് ആറ് മാസം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം ഈ ഡ്രൈവര്‍ ചെയ്തത് വീഡിയോയില്‍ വ്യക്തവും ആണ്.
ഇതിന് പിറകെ, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥന്‍ കാര്‍ ഓടിച്ച ആളുടെ വീട്ടില്‍ നേരിട്ടെത്തിയതിന്റേത് എന്ന പേരില്‍ ഒരു ചിത്രവും ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നുണ്ട്. 'ആംബുലന്‍സിനെ ഓടി തോല്‍പിച്ചതിന് വീട്ടില്‍ വന്ന് ട്രോഫി നല്‍കുന്നു. ബിഗ് സല്യൂട്ട് എംവിഡി' എന്നാണ് സലീഷ് തൃശൂര്‍ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം... ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.