)
ആലപ്പുഴ: അമ്പലപ്പുഴ പുറക്കാടുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയും മരിച്ചു. പുറക്കാട് പൂന്തല സ്വദേശിയായ വിനീതയാണ് മരിച്ചത്. ഇവർ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപകടത്തിൽ ഭർത്താവ് സുദേവ് മകൻ ആദി എന്നിവർ നേരത്തെ മരിച്ചിരുന്നു. സംഭവം നടന്നത് ഞാറയറാഴ്ച രാവിലെയായിരുന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന വിനീതയും കുടുംബവും. ഇതിനിടയിൽ കാൽനട യാത്രികനായ മണിയനെ പിടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ഇവരുടെ ബൈക്കിലിടിക്കുകയും തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് ടാങ്കർ ലോറിക്കടിയിൽ പെടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
അപകടത്തെ തടുർന്ന് സൈക്കിൾ യാത്രികനായ പ്രകാശനും കാൽനട യാത്രക്കാരനായ മണിയനും ചികിത്സയിലാണ്. മരിച്ച സുദേവ് ആലപ്പുഴ മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.