അഞ്ചല്‍ ആള്‍ക്കൂട്ട കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്

കൊല്ലം അഞ്ചലില്‍ അന്യസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരിച്ച മണിക് റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്. മണിക്കിന്‍റെ തലച്ചോറിലുണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated : Jul 23, 2018, 09:06 PM IST
അഞ്ചല്‍ ആള്‍ക്കൂട്ട കൊലപാതകം: ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്

കൊല്ലം: കൊല്ലം അഞ്ചലില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മരിച്ച അന്യസംസ്ഥാന തൊഴിലാളി  മണിക് റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്.

മണിക്കിന്‍റെ തലച്ചോറിലുണ്ടായ നീര്‍ക്കെട്ടാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സെറിബല്ലത്തിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നതായും ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നുറായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്‌.

കഴിഞ്ഞ ജൂണ്‍ 24ന് വൈകിട്ട് 5 മണിയോടെയാണ് ബംഗാള്‍ സ്വദേശിയായ മണിക് റോയിയെ ഒരു സംഘമാളുകള്‍ കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. 

ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ മണിക് അഞ്ചലിലെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് വാങ്ങിയ മാണിക്, തുടര്‍ച്ചയായുണ്ടായ ചര്‍ദ്ദിയെ തുടര്‍ന്ന്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Trending News