1997 മാർച്ച് 26... ഒരു രാജമല്ലി വിടരുന്നത് പോലെ ചുവന്ന സ്‌പ്ലെൻഡർ ബൈക്കിൽ വന്ന് ഒരു പയ്യൻ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്നെടുത്തുകൊണ്ടുപോയ ദിവസം. പെൺകുട്ടികളുടെ റൊമാന്റിക്ക് ഹീറോയായി കുഞ്ചാക്കോ ബോബൻ മാറിയതിലെ ഒരു പ്രധാന പങ്കാളി. അനിയത്തിപ്രാവ് 25 വർഷം പൂർത്തിയാകുന്ന നാളിൽ തൻറെ പഴയ കൂട്ടുകാരനെക്കൂടി സ്വന്തമാക്കിയിരിക്കുന്ന വാർത്ത ചാക്കോച്ചൻ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.
'25 വർഷങ്ങൾക്കിപ്പുറം ആ സ്‌പ്ലെൻഡർ ബൈക്ക് സുധിയുടെ കയ്യിലേക്ക്... എന്റെ കയ്യിലേക്ക് വന്നിരിക്കുകയാണ്. അതൊരു ആലപ്പുഴക്കാരന്റെ കയ്യിൽ തന്നെയായിരുന്നു ഇത്രയും നാൾ. ഹോണ്ടയിലെ ഷോറൂമിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഇത്രയും കാലം അദ്ദേഹം നല്ല രീതിയിൽ തന്നെ ബൈക്ക് മെയ്ന്റൈൻ ചെയ്തു. ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷം ഞാൻ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്', കുഞ്ചാക്കോ ബോബൻ പറയുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപ് ഒരു റിയാലിറ്റി ഷോയിൽ അതേ ബൈക്ക് ഓടിച്ചുകൊണ്ട് താരം എത്തിയിരുന്നു. തിരുവോണനാളിലെ ഓണം സ്‌പെഷ്യൽ എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സ്പ്ലെൻഡർ ഓടിച്ച് ചാക്കോച്ചൻ എത്തിയത്. നിലവിൽ ഷൂട്ടിങ്ങ് തിരക്കുകളിലാണ് താരം. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ ഉടൻ തന്നെ അതേ ബൈക്കിൽ വീണ്ടും കറങ്ങണമെന്ന ആഗ്രഹവും താരം പങ്കുവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...