വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ അരളിപ്പൂ ക്ഷേത്രങ്ങളിൽ നിരോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് അരളി പൂർണ്ണമായും ഒഴിവാക്കിയത്. അർച്ചന നിവേദ്യം പ്രസാദ്യം എന്നിവയിൽ ഉപയോഗിക്കുന്നതിൽ നിന്നാണ് അരളി പൂവിനെ ഒഴിവാക്കിയത്. പൂജാ വേളകളിൽ പരമാവധി തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
ക്ഷേത്രങ്ങളിൽ നിന്ന് ഭക്തർക്ക് നേരിട്ട് കൈകളിൽ അരളി എത്തുന്ന സാധ്യതകൾ ഇല്ലാതാക്കുകയാണ് ഇതിലൂടെലക്ഷ്യമിടുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. അരളിപ്പൂവ് ഒഴിവാക്കിയ തീരുമാനം സംബന്ധിച്ച് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർമാർക്ക് കത്ത് മുഖാന്തിരം അറിയിപ്പ് നൽകും. നിവേദ്യ സമർപ്പണ പൂജയിൽ അരളി പൂവ് ഉപയോഗിക്കുന്നില്ലാ എന്നത് അതാത് ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർമാരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
അപ്പോസൈനേസ്യ ജനുസില്‍പ്പെടുന്ന സസ്യമാണ് അരളി. ഇതിന്റെ ശാസ്ത്രീയ നാമം നെരിയം ഒലിയാന്‍ഡര്‍ എന്നാണ്. ഈ വിഭാഗത്തിൽ പെടുന്ന സസ്യങ്ങൾ പൊതുവിൽ വിഷാംശമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയിൽ കാണപ്പെടുന്ന പാല്‍നിറത്തിലുള്ള പശപോലുള്ള ദ്രവത്തിലെ ലെക്റ്റിനുകളാ(പ്രോട്ടീന്‍)ണ് ഇതിനെ വിഷമയമുള്ളതാക്കി മാറ്റുന്നത്. അത്തരത്തിൽ അപ്പോസൈനേസ്യ വിഭാഗത്തിലുള്ള അരളിയിലും മാരകമായ വിഷം അടങ്ങിയിരിക്കുന്നതായി ഗവേഷകർ പറയുന്നു. അരളി ചെടിയുടെ അടി മുതൽ വേര് വരെ ഈ വിഷം വ്യാപിച്ച് കിടക്കുന്നു.
ALSO READ: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നു
അതായത് അരളിയുടെ ഒരു ഇല മതി ആരോഗ്യവാനായ ഒരു വ്യക്തിയുടെ ജീവൻ കവരാൻ എന്ന് സാരം. ഓലിയാന്‍ഡര്‍, ഓലിയാന്‍ഡര്‍ ജനില്‍ എന്നിങ്ങനെയുള്ള വിഷം ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ എത്തി കഴിഞ്ഞാൽ ആ വ്യക്തിയുടെ ഹൃദയത്തെയും നാഡികളെയും ബാധിക്കാം. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവുകൂടാനും അതുവഴി ഹൃദയസ്തംഭനത്തിനും അരളിയിലെ വിഷം കാരണമാകാമെന്നും പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു. അരളി ചെടിയുടെ പൂവിലും ഇലയിലും ഗ്ലൈക്കോസൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് ആന്തരിക രക്തസ്രാവമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പല ആരോഗ്യ വിദഗ്ധരും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.