Arikomban: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ചു

Arikomban Elephant Attack: കോളനി നിവാസിയായ ലീലയുടെ വീടാണ് കാട്ടാന തകർത്തത്. വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 08:34 AM IST
  • അരിക്കൊമ്പൻ സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ചു
  • വീടിന്റെ അടുക്കളയും മുൻ വശവും തകർത്തു
  • കോളനി നിവാസിയായ ലീലയുടെ വീടാണ് കാട്ടാന രാത്രിയിൽ തകർത്തത്
  • വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു
Arikomban: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ചു

ഇടുക്കി: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ വീട് ആക്രമിച്ചു. വീടിന്റെ  അടുക്കളയും മുൻ വശവും തകർത്തു. കോളനി നിവാസിയായ ലീലയുടെ വീടാണ് കാട്ടാന രാത്രിയിൽ തകർത്തത്. വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം തുടരുകയാണ്. മുതലമട പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ നടത്തുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ ഇടുക്കിയിൽ നിന്ന് പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ALSO READ: Arikkomban: അരിക്കൊമ്പൻ സ്റ്റാറായി, സുരേന്ദ്രനും ഫാൻസ്; ആനക്കാഴ്ചകൾ തേടി ചിന്നക്കനാലിൽ സഞ്ചാരികളുടെ തിരക്ക്

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നത് ഇവിടെയുള്ള ആറ് പഞ്ചായത്തുകളെ ബാധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അരിക്കൊമ്പൻ വിഷയത്തിൽ കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പറമ്പിക്കുളത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പറമ്പിക്കുളം കാട്ടാനകളുടെ ശല്യം രൂക്ഷമായി അനുഭവിക്കുന്ന മേഖലയാണ്, ഇവിടേയ്ക്ക് അരിക്കൊമ്പനെ കൂടി എത്തിച്ചാൽ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ആദിവാസി മേഖലയായ പറമ്പിക്കുളത്ത് ഏതാണ്ട് 10 ആദിവാസി കോളനികളിലായി 611 കുടുംബങ്ങളുണ്ട്. ഏകദേശം മൂവായിരത്തിലധികം ജനസംഖ്യയുള്ള പ്രദേശം കൂടിയാണ് പറമ്പിക്കുളം. പറമ്പിക്കുളത്തോട് ചേർന്നുകിടക്കുന്ന മുതലമട, കൊല്ലങ്കോട് ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പറമ്പിക്കുളത്ത് നിന്ന് 27 കാട്ടാനകളാണ് മുതലമടയിലും കൊല്ലങ്കോടും ഇറങ്ങിയത്. ഈ മേഖലകളിൽ കാട്ടാനകൾ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുത്താറുണ്ട്. കാട്ടാനകളുടെ ശല്യം രൂക്ഷമായി നിലനിൽക്കെ ചിന്നക്കനാലിൽ നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പോലെ ഒരു ആനയെ പറമ്പിക്കുളത്തേയ്ക്ക് എത്തിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News