Arikomban Operation : അരിക്കൊമ്പനെ പിടികൂടാൻ വിധി കാത്ത് വനം വകുപ്പ്; കാട്ടുക്കൊമ്പൻ വരുത്തി വെച്ച് നാശനഷ്ടങ്ങൾ കോടതിയെ ബോധിപ്പിക്കും

Mission Arikomban : അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന് മുന്നോടിയായുള്ള മോക് ഡ്രില്‍ മാർച്ച് 29ന് സംഘടിപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 01:24 PM IST
  • കോടതി വിധി അരികൊമ്പനെ പിടികൂടുന്നതിൽ അനുകൂലമാകുകയാണെങ്കിൽ ദൗത്യം 30ന് നടപ്പിലാക്കും എന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്.
  • അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന് മുന്നോടിയായുള്ള മോക് ഡ്രില്‍ മാർച്ച് 29ന് സംഘടിപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
  • ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരികൊമ്പന്‍ വരുത്തിവെച്ച നാശ നഷ്ടങ്ങള്‍ കോടതിയെ ധരിപ്പിക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
Arikomban Operation : അരിക്കൊമ്പനെ പിടികൂടാൻ വിധി കാത്ത് വനം വകുപ്പ്; കാട്ടുക്കൊമ്പൻ വരുത്തി വെച്ച് നാശനഷ്ടങ്ങൾ കോടതിയെ ബോധിപ്പിക്കും

ഇടുക്കിയിൽ അരികൊമ്പനെ പിടികൂടാൻ കോടതിയുടെ വിധി കാത്തിരിക്കുകയാണ് വനം വകുപ്പ്. കോടതി വിധി അരികൊമ്പനെ പിടികൂടുന്നതിൽ അനുകൂലമാകുകയാണെങ്കിൽ ദൗത്യം 30ന് നടപ്പിലാക്കും എന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യത്തിന് മുന്നോടിയായുള്ള മോക് ഡ്രില്‍ മാർച്ച് 29ന് സംഘടിപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരികൊമ്പന്‍ വരുത്തിവെച്ച നാശ നഷ്ടങ്ങള്‍ കോടതിയെ ധരിപ്പിക്കുമെന്നും വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആദ്യം ഇന്ന്, മാർച്ച് 26 ന് നടത്താനാണ് വനം വകുപ്പ് തീരുമാനിച്ചത്. എന്നാൽ കോടതി വിധിയെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു.  അരികൊമ്പന്‍ ദൗത്യം 29വരെ നിര്‍ത്തി വെയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. താത്കാലികമായി ദൗത്യം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നെങ്കിലും മുന്നൊരുക്കങ്ങള്‍ തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.  ദൗത്യം പൂർത്തികരിക്കാനായി നാല് കുങ്കി ആനകളെയും വനം വകുപ്പ് നിലവിൽ ചിന്നക്കനാലിൽ എത്തിച്ചിട്ടുണ്ട്.

ALSO READ: Mission Arikomban : സുരേന്ദ്രനും കുഞ്ചുവും എത്താൻ വൈകും; അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം 26 ലേക്ക് മാറ്റി

അരികൊമ്പന്‍, അപകടകാരിയല്ലെന്ന പരിസ്ഥിതി വാദികളുടെ വാദം തെറ്റാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഒറ്റയാന്‍ വരുത്തി വെച്ച നാശ നഷ്ടങ്ങള്‍ കോടതിയെ ധരിപ്പിക്കാനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മതികെട്ടാന്‍ ചോലയിലെ ഒറ്റയാന്‍മാരില്‍ ഏറ്റവും പ്രധാനിയാണ് അരികൊമ്പന്‍. ഇവനെ പിടികൂടിയാല്‍ മറ്റ് ആനകളും ശാന്തരാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. 

മാർച്ച് 29ന് കോടതി അനുകൂലമായ വിധി നല്‍കുമെന്നാണ് കരുതുന്നത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളും കേസില്‍ കക്ഷി ചേരും. അനൂകൂല വിധി ഉണ്ടായാല്‍, ഉടന്‍ തന്നെ, ദൗത്യം പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കും. അതേസമയം ഇടുക്കി പെരിയകനാലിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. ജീപ്പിന് നേരെ പാഞ്ഞടുത്ത ആന, വാഹനത്തിന്റെ ചില്ല് തകർത്തു. തുടർന്ന് യാത്രക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇവർക്ക് പിന്നാലെ പായാനും ആന ശ്രമിച്ചിരുന്നു.

കഴിഞ്ഞ രാത്രി 10.30 ഓടെയാണ് സംഭവം. പെരിയകനാൽ എസ്റ്റേറ്റിന് സമീപത്ത് വെച്ച്, ജീപ്പിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു.  ചക്കകൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. വാഹനത്തിന്റെ ഗ്ലാസിൽ ആന അടിയ്കുകയും തള്ളി നീക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. ഇതോടെ പുറകിലെ സീറ്റിൽ ഇരുന്ന യാത്രക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി. ഇവരെ തുരത്താനും ആന ശ്രമിച്ചു. ഈ സമയം ഡ്രൈവറും വാഹനത്തിൽ നിന്ന് ഇറങ്ങി. കുറെ ദുരം യാത്രക്കാരെ ആന തുരത്തി. അത്ഭുതകരമായാണ് ഇവർ രക്ഷപെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News