Shirur Landslide: അർജുനെ തേടി ഈശ്വർ; ഗംഗാവാലിയിൽ നിർണായക പരിശോധന

Arjun Rescue Mission Updates: അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

Written by - Zee Malayalam News Desk | Last Updated : Aug 14, 2024, 12:08 PM IST
  • നിലവിൽ 2.1 നോട്ട്സ് ആണ് ഗംഗാവാലി പുഴയിലെ അടിയൊഴുക്ക്.
  • ഇത് ഡൈവർമാർക്ക് പുഴയുടെ അടിത്തട്ടിലെത്തി പരിശോധന നടത്താൻ അനുകൂലമാണ്.
  • പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്ന് ഈശ്വർ മൽപ്പെ അറിയിച്ചു.
Shirur Landslide: അർജുനെ തേടി ഈശ്വർ; ഗംഗാവാലിയിൽ നിർണായക പരിശോധന

ബംഗളൂരു: മണ്ണിടിച്ചിലുണ്ടായ കർണാടകയിലെ ഷിരൂരിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഈശ്വർ മൽപ്പെ സംഘവും നേവിയുടെ ടീമും സംയുക്തമായാണ് ഗംഗാവാലിയിൽ പുഴയിൽ പരിശോധന നടത്തുന്നത്. എൻഡിആർഫ്, എസ്ഡിആർഎഫ് സംഘങ്ങളും പരിശോധനയുടെ ഭാഗമായിട്ടുണ്ട്. 

രാവിലെ നടത്തിയ തിരച്ചിലിൽ ഒരു ലോറിയുടേതെന്ന് കരുതുന്ന ലോഹ ഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ അത് അർജുന്റെ ട്രക്കിന്റേതല്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. അർജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്പോട്ട് നാല് കേന്ദ്രീകരിച്ചായിരുന്നു പ്രാഥമിക ഘട്ടത്തിൽ നേവി സംഘത്തിന്റെ പരിശോധന. പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും ഈശ്വർ മൽപ്പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി പുഴയിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 

ALSO READ: അ‍ർജുൻ മിഷൻ: ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിക്കും

ദുരന്തമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതും കാലാവസ്ഥ അനുകൂലമാകുന്നതുമെന്നാണ് വിലയിരുത്തൽ. നിലവിൽ 2.1 നോട്ട്സ് ആണ് ഗംഗാവാലി പുഴയിലെ അടിയൊഴുക്ക്. ഇത് ഡൈവർമാർക്ക് പുഴയുടെ അടിത്തട്ടിലെത്തി പരിശോധന നടത്താൻ അനുകൂലമാണ്. ഇതിനിടെ നടത്തിയ സോണാർ പരിശോധനയിൽ ഗംഗാവാലി പുഴയിൽ സ്പോട്ട് സി എന്ന് വിശേഷിപ്പിക്കുന്ന പുതിയൊരു സ്പോട്ട് കൂടി കണ്ടെത്തിയിട്ടുണ്ട്. മാൽപ്പെ സംഘവും നേവിയും ഈ ഭാഗം കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടത്തുന്നത്. 

കഴിഞ്ഞ ദിവസം ഈശ്വർ മൽപ്പെ നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഇന്നലത്തെ പരിശോധനയിൽ ലോഹ സാന്നിധ്യമുള്ള രണ്ട് പോയിന്റുകൾ കൂടി കണ്ടെത്തിയിരുന്നു. അർജുന് പുറമെ കർണാടക സ്വദേശികളായ രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News