സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഫെബ്രുവരി 18 മുതല്‍ 24 വരെ  By സജീവ്‌ ശാസ്താരം 

Last Updated : Feb 21, 2019, 09:40 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: സാമ്പത്തികമായ വിഷമതകൾ മറികടക്കും, മേലാധികാരികൾ, യാത്രകൾ വഴി നേട്ടം, ആരോഗ്യപരമായ പ്രശ്നങ്ങൾ തരണം ചെയ്യും, മത്സരപരീക്ഷകളിൽ മികച്ച വിജയം.

ഭരണി: ഭക്ഷണ സുഖമനുഭവിക്കും, അലസത വിട്ടുമാറും, ഭൂമി വിൽപ്പനയിൽ തീരുമാനം, ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം, സന്താനഗുണമനുഭവിക്കും, വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും.

കാർത്തിക: ധനപരമായി അനുകൂലം, കർമ്മ രംഗത്ത്പ്രസിദ്ധി നേടും, പൊതുപ്രവർത്തങ്ങളിൽ നേട്ടങ്ങൾ, സന്താനങ്ങൾക്ക് വിജയം തുടർന്നുള്ള മനഃസന്തോഷം.  

രോഹിണി: ബന്ധുജനങ്ങളിൽ നിന്നുള്ള ദ്രവ്യലാഭത്തിനു സാധ്യത, ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും, തൊഴിൽപരമായ നേട്ടം. 

മകയിരം: കടം നൽകിയിരുന്ന പണം  തിരികെ ലഭിക്കും, വീട് മാറി താമസിക്കും, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും, പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി വർദ്ധിക്കും.

തിരുവാതിര: ബന്ധുജനഗുണം വർദ്ധിക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടും, അവിചാരിതമായ ധനലാഭം പ്രതീക്ഷിക്കാം, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ മികച്ച പ്രകടനം, രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. 

പുണർതം: ധനലാഭമുണ്ടാകും, ഭക്ഷണസുഖം വര്‍ധിക്കും, കടങ്ങള്‍ വീട്ടുവാന് സാധിക്കും, അന്യജനസഹായം ലഭിക്കും, കർമ്മരംഗത്തെ തടസങ്ങൾ തരണം ചെയ്യുവാൻ സാധിക്കും. 

പൂയം:  വിവാഹ ആലോചനകൾ ലക്ഷ്യം കാണും, ബന്ധുജനഗുണം വര്‍ധിക്കും, വാഹനം, ഭൂമി ഇവ വാങ്ങുവാനുള്ള ആഗ്രഹത്തിൽ പുരോഗതി, വ്യവഹാര വിജയം പ്രതീക്ഷിക്കാം. 

ആയില്യം: വ്യാപാരം, മറ്റു ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങൾ പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, ദീർഘകാല ആഗ്രഹം സാധിക്കും,  സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും.

മകം: പുണ്യസ്ഥല സന്ദര്‍ശനം, സുഹൃത്തുക്കളുടെ സഹായം ലഭിക്കും, ആരോഗ്യ വിഷമതകളിൽ നിന്ന് മോചനം, സന്താനങ്ങൾക്ക് പരീക്ഷാവിജയം, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങൾ.  

പൂരം: സന്താന ഗുണമനുഭവിക്കും, കുടുംബ സൗഖ്യ വർദ്ധന, ബിസിനസ്സിൽ പുരോഗതി, മാനസികമായ സംതൃപ്തി, മംഗള കമ്മങ്ങളിൽ സംബന്ധിക്കും, ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം. 

ഉത്രം: കുടുംബത്തിലെ മുതിർന്നവർ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് സഹായം, സാമ്പത്തിക വിഷമതകൾ മറികടക്കും, ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം ബന്ധുജന സമാഗമം മൂലം മാനസിക സുഖവർദ്ധന, പരീക്ഷാ വിജയം. 

അത്തം: മാനസികമായി വിഷമതകൾ മറികടക്കും, സന്താനങ്ങൾക്ക് അനുകൂല ഫലങ്ങൾ, മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും, ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കും, ധനലാഭ യോഗം. 

ചിത്തിര: നിലനിന്നിരുന്ന മാനസിക വിഷമതകൾ ശമിക്കും, അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും, തൊഴിൽപരമായി നേട്ടങ്ങൾ, പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം, പിതൃഗുണമനുഭവിക്കും. 

ചോതി: ഭൂമി, വീട് ഇവ വാങ്ങുവാനുള്ള തീരുമാനമെടുക്കും, രോഗാരിഷ്ടതകൾ ശമിക്കും, അവിചാരിത യാത്രകൾ വേണ്ടിവരും, ഭക്ഷണസുഖം വർദ്ധിക്കും, ഇന്റർവ്യൂവില്‍ വിജയം. 

വിശാഖം: ധനപരമായ വിഷമതകൾ തരണം ചെയ്യും, ഭവനത്തിൽ ശാന്തത, ബന്ധുജന സന്ദർശനം, മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. തൊഴിൽരഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. 

വിശാഖം: പഠനത്തിലും ജോലിയിലും അലസത, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, സഞ്ചാരക്ലേശം മൂലം ക്ഷീണം, കടബാദ്ധ്യതയിൽ നിന്ന് മോചനം, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും, സത്കർമ്മങ്ങൾക്കായി പണം ചെലവിടും, വിവാഹം വാക്കുറപ്പിക്കും, തൊഴിൽപരമായ ഉയർച്ച.

അനിഴം: ഭക്ഷണ സുഖമുണ്ടാവും, സുഹൃത്തുക്കൾ വഴി നേട്ടം, ധനപരമായ പുരോഗതി, തൊഴിൽപരമായി അനുകൂലം, യാത്രകള്‍ വഴി നേട്ടം. 

തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളിൽ വിഷമത ശമിക്കും, രോഗശമനം സഹപ്രവർത്തകർ നിമിത്തമായി കാര്യവിജയം, ഭാര്യാ ഭർത്തൃബന്ധത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ വിട്ടൊഴിയും. 

മൂലം: ധനപരമായി അനുകൂലം, സുഹൃത്തുക്കളുമായി ഒത്തുചേരൽ, തൊഴിൽപരമായ നേട്ടം, വിവാഹ ആലോചകളിൽ തീരുമാനം, തൊഴിൽ രംഗത്ത് ഉണ്ടായിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

പൂരാടം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും, സന്താനഗുണ വർദ്ധന, രോഗദുരിതത്തിൽ ശമനം, പണമിടപാടുകളിൽ നേട്ടം, സുഹൃത്തുക്കളിൽ നിന്നുള്ള സഹായം ലഭിക്കും., ദേഹസുഖം വർദ്ധിക്കും. 

ഉത്രാടം: കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം, ഭൂമിവിൽപ്പന തീരുമാനമാകും, മുൻകാല നിക്ഷേപങ്ങളിൽനിന്ന്‍ നേട്ടം, സുഹൃദ് ഗുണംവർദ്ധിക്കും, സർക്കാർ ആനുകൂല്യം ലഭിക്കും.

തിരുവോണം: ശാരീരികവും മാനസികവുമായ ഉന്മേഷം വർധിക്കും, പ്രധാന തൊഴിലിൽനിന്ന് അല്ലാതെ ധനലാഭം, ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . 

അവിട്ടം: സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം, വിദേശത്തുനിന്ന് നാട്ടിൽതിരിച്ചെത്തും, ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും, സാമ്പത്തികമായി വിഷമതകൾ നേരിടും, കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും, രോഗ ശമനം. 

ചതയം: പുതിയ വാഹനത്തിന് യോഗം, പൊതു രംഗത്ത്പ്രശസ്തി വർദ്ധിക്കും, സുഹൃദ്സഹായം വർദ്ധിക്കും, ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും, സുഹൃത്തുക്കൾ വഴി നേട്ടം. 

പൂരുരുട്ടാതി: സാമ്പത്തിക വിഷമം മറികടക്കും, വ്യവഹാരങ്ങളിൽ വിജയം, യാത്രകൾ വേണ്ടിവരും, ശരീര ക്ഷീണം വിട്ടൊഴിയും, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ലോട്ടറിയിൽ നിന്ന് ചെറിയ സാമ്പത്തിക ലാഭം, ബിസിനസ്സിൽ നേട്ടം.

ഉത്രട്ടാതി: ദാമ്പത്യ ജീവിതസൗഖ്യം വർദ്ധിക്കും, തൊഴിൽ രംഗത്ത്നേട്ടങ്ങൾ, ആരോഗ്യ വിഷമതകൾ ശമിക്കും, കടങ്ങൾ വീട്ടുവാൻ സാധിക്കും, സുഹൃദ്സഹായം വർദ്ധിക്കും.

രേവതി: തൊഴിൽ പരമായ യാത്രകൾ വേണ്ടിവരും, അവിചാരിത ധനവരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയനേട്ടം, സ്വന്തം ബിസിനസ്സ് പുഷ്ടിപ്പെടും, സന്താനങ്ങളുടെ വിജയം സന്തോഷം നൽകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം
 
9656377700
 

sastharamastro@gmail.com

Trending News