സമ്പൂര്‍ണ്ണ ആഴ്ച ഫലം

ഏപ്രിൽ 15 മുതൽ 21 വരെ By സജീവ് ശാസ്‌താരം

Last Updated : Apr 19, 2019, 07:14 AM IST
സമ്പൂര്‍ണ്ണ ആഴ്ച ഫലം

അശ്വതി: പ്രവർത്തനമേഖലയിൽ വിജയം കൈവരിക്കും, മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും, ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും, സന്താനങ്ങളുടെ ഉന്നമനത്തിൽ മനഃസന്തോഷം.

ഭരണി: മനസ്സിനെ അലട്ടിയിരുന്ന വിഷമതകൾ ഉത്കണ്ഠ എന്നിവ ശമിക്കും, ഗൃഹസുഖം വർധിക്കും, തൊഴിൽപരമായ വിജയങ്ങൾ നേടും, ബന്ധുജനസഹായം ലഭിക്കും. 

കാർത്തിക: കുടുംബത്തിൽ അഭിപ്രായ ഭിന്നത, സർക്കാരിലേക്ക് നൽകിയ അപേക്ഷകൾ നിരസിക്കപ്പെടും, ഉദര രോഗസാദ്ധ്യത, ഭക്ഷണത്തിൽ ശ്രദ്ധിക്കുക വാരം പകുതി പിന്നിടുമ്പോൾ ദോഷശമനമുണ്ടാകും. 

രോഹിണി: കുടുംബത്തില്‍ സമാധാനം ഉണ്ടാകും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനലാഭം, രോഗശമനം ഉണ്ടാകും, നേത്രരോഗത്തിന് ചികിത്സ തേടേണ്ടി വരും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. 

മകയിരം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും, പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും, വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത, സാഹിത്യരംഗത്ത് ശോഭിക്കും..  

തിരുവാതിര: ധനപരമായ ചെലവുകൾ വർദ്ധിക്കും, പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും, ബന്ധുക്കളിൽ നിന്ന്  അകാരണമായ എതിർപ്പുണ്ടാകും. 

പുണർതം: വ്യവഹാര വിജയം പ്രതീക്ഷിക്കാം, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, അധിക യാത്രകൾ വേണ്ടിവരും, ആരോഗ്യപരമായി അനുകൂലമല്ല, സാമ്പത്തിക പരമായ വിഷമതകൾ അലട്ടും.

പൂയം: പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും, പതിവിൽക്കവിഞ്ഞ പണച്ചെലവ്, വിവാഹകാര്യത്തിൽ തീരുമാനം, ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം എന്നിവ ഉണ്ടാകാം. 

ആയില്യം: സ്നേഹിക്കുന്നവരില്‍ നിന്ന് എതിര്‍പ്പ് നേരിടും, വ്യാപാരം, സ്വന്തം ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക വിഷമമുണ്ടാകും, വ്യവഹാരങ്ങളിൽ തിരിച്ചടികൾ ഉണ്ടാകാം. 

മകം: ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരും, തൊഴിൽപരമായ ആവശ്യത്തിന് കൂടുതൽ യാത്രകൾ വേണ്ടിവരും, സന്താനങ്ങൾക്ക് ഉന്നത വിജയം.

പൂരം: സാമ്പത്തിക വിഷമതകൾ മറികടക്കും, വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പിനുള്ള അവസരം, സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും. 

ഉത്രം: സഹോദരങ്ങളിൽ നിന്നുള്ള സഹായം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യും, ഗൃഹനിര്‍മ്മാണത്തിൽ പുരോഗതി, കുടുംബ സമേതം പുണ്യസ്ഥലങ്ങൾ സന്ദർശിക്കും,  ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും. 

അത്തം: വാഹനം മാറ്റിവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും, കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ബിസിനസ്സിൽ നിന്നുള്ള ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. 

ചിത്തിര: സന്താനങ്ങളെക്കൊണ്ട്  മനോവിഷമം, വ്യവഹാരം നടത്തുന്നവര്‍ക്ക് വിജയം, അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും, അനാവശ്യ വിവാദങ്ങളിൽ ഏർപ്പെടും. 

ചോതി: സാമ്പത്തിക വിഷമതകളിൽ നിന്ന് മോചനം, തൊഴില്‍സ്ഥലത്ത് അംഗീകാരം, വിവാഹാലോചനകള്‍ പുരോഗമിക്കും, വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.

വിശാഖം: സഹപ്രവർത്തകരിൽനിന്നുള്ള എതിർപ്പ് നേരിടും, തുടങ്ങിവെച്ച പ്രവർത്തനങ്ങളിൽ മുടക്കം, സാമ്പത്തിക പ്രതിസന്ധി, കാര്യങ്ങൾ പൂർത്തീകരിക്കുന്നതിൽ തടസ്സം എന്നിവയുണ്ടാകും. 

അനിഴം: ഇഷ്ട ഭക്ഷണം ലഭിക്കും, പൊതു പരിപാടികളിൽ പങ്കെടുക്കും, പ്രണയ ബന്ധങ്ങളിൽ വിജയം, ഉടമ്പടികളിൽ ഒപ്പിടും, ഭൂമി ക്രയവിക്രയത്തിന്  തീരുമാനമെടുക്കും. 

തൃക്കേട്ട: പരീക്ഷാവിജയം, വിദേശ തൊഴിലിൽ പ്രശ്നങ്ങൾ, തൊഴിൽപരമായ നേട്ടങ്ങൾ, ബന്ധുക്കളിൽ നിന്നുള്ള സഹായ ലാഭം, വാഹനത്തിന്  അറ്റകുറ്റപ്പണികൾ എന്നിവയുണ്ടാകാം. 

മൂലം: സൽക്കാരങ്ങളിൽ സംബന്ധിക്കും, ദീർഘദൂര യാത്രകൾ വേണ്ടിവരും, കലാപ്രവർത്തനങ്ങൾക്ക് അംഗീകാരം, ഭക്ഷണത്തിൽ നിന്ന് അലർജി പിടിപെടാൻ സാധ്യത. 

പൂരാടം: അടുത്ത സുഹൃത്തുക്കളിൽ നിന്ന് എതിർ നടപടികൾ, മാനസിക വിഷമം അധികരിക്കും, ബന്ധുക്കളിൽ നിന്നുള്ള സഹായം, കടങ്ങൾ വീട്ടുവാൻ അവസരം, ദാമ്പത്യ കലഹത്തിന് ശമനം. 

ഉത്രാടം: ധനപരമായ വിഷമതകൾ നേരിടും, സഞ്ചാരക്ലേശം വർദ്ധിക്കും, കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ. 

തിരുവോണം: സന്താനങ്ങൾക്ക് രോഗാരിഷ്ടത, ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം, കർമ്മരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. 

അവിട്ടം: പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കടം വാങ്ങേണ്ടി വരും, ബന്ധുക്കളെ സന്ദർശിക്കും, ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും, കാലാവസ്ഥാജന്യ രോഗ സാധ്യത, മാതാവിന് അരിഷ്ടത.

ചതയം: മാനസിക സംഘർഷം വർദ്ധിക്കും, വിശ്രമം കുറവായിരിക്കും, ബിസിനസ്സിൽ ധനലാഭം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, യാത്രകളിൽ മുടക്കം, അലസത വർദ്ധിക്കും. 

പൂരുരുട്ടാതി: അന്യരുടെ വാക്കിനാൽ മനോവിഷമം നേരിടും, സന്താനങ്ങളെകൊണ്ടുള്ള അനുഭവ ഗുണം വർദ്ധിക്കും, തൊഴിൽപരമായ അധിക യാത്രകൾ, രോഗദുരിതത്തിൽ ശമനം, പൂർവിക സ്വത്തിന്റെ ലാഭം.  

ഉത്രട്ടാതി:  ജീവിതപങ്കാളിക്ക് ആരോഗ്യ വിഷമതകൾ, അനാവശ്യ വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുക, തൊഴിൽ രംഗം പുഷ്ടിപ്പെടും, പ്രമുഖ വ്യക്തികളെ പരിചയപ്പെടും. 

രേവതി:  ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുന്നതിൽ കാലതാമസം, വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും, യാത്രാവേളകളിൽ ധനനഷ്ടം, ഭവനത്തിൽ ശാന്തത കുറയും,  മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്...
 
സജീവ്‌ ശാസ്താരം

9656377700

 sastharamastro@gmail.com

Trending News