ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ രാത്രി വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമം

സമീപവാസിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്തുവരികയാണ് ഇവര്‍. ഒരാഴ്ച മുന്‍പ്, പിതാവിന്‍റെ മരാണന്തര ചടങ്ങുകള്‍ക്കായി, അമ്മയും സഹോദരനും ജബല്‍പൂരിലേയ്ക്ക് മടങ്ങിയിരുന്നു. സഹോദരിമാര്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെ നാലംഗ സംഘം അക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

Edited by - Zee Malayalam News Desk | Last Updated : Oct 2, 2022, 12:50 PM IST
  • വീടിന് പുറക് വശത്തെ ഷെഡ് തകര്‍ത്ത ശേഷം, കതക് പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു.
  • ഇതോടെ ഭയചകിതരായ യുവതികള്‍, വീട്ടിനുള്ളില്‍ വിറക് സൂക്ഷിയ്ക്കുന്ന ഭാഗത്ത് ഒളിയ്ക്കുകയായിരുന്നു.
  • പുലര്‍ച്ചെ, ഇരുവരും സ്ഥലം ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കി.
ഇടുക്കിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ രാത്രി വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമം

ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ ആക്രണ ശ്രമം. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. സാമൂഹ്യവിരുദ്ധരായ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. വീട്ടിൽ സ്ത്രീകള്‍ മാത്രമേയുള്ളുവെന്ന് മനസിലാക്കിയ ശേഷമാണ് ആക്രമിച്ചത്. സ്ത്രീകള്‍ മണിക്കൂറുകളോളം വിറക് സൂക്ഷിയ്ക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നാണ് രക്ഷപെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മദ്ധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശികളായ കുടുംബം വാടകയ്ക്ക് താമസിയ്ക്കുന്ന വീടിന് നേരെ ആക്രമണം ഉണ്ടായത്. നെടുങ്കണ്ടത്തിന് സമീപം അമ്പലമേട്ടിലെ വാടക വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പം രണ്ട് പെണ്‍മക്കളുമാണ് കഴിയുന്നത്. 

Read Also: Kodiyeri Balakrishnan: കോടിയേരിക്ക് വിട നൽകാനൊരുങ്ങി കേരളം; സംസ്കാരം നാളെ പയ്യാമ്പലത്ത് [Live]

സമീപവാസിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്തുവരികയാണ് ഇവര്‍. ഒരാഴ്ച മുന്‍പ്, പിതാവിന്‍റെ മരാണന്തര ചടങ്ങുകള്‍ക്കായി, അമ്മയും സഹോദരനും ജബല്‍പൂരിലേയ്ക്ക് മടങ്ങിയിരുന്നു. സഹോദരിമാര്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെ നാലംഗ സംഘം അക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

വീടിന് പുറക് വശത്തെ ഷെഡ് തകര്‍ത്ത ശേഷം, കതക് പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയചകിതരായ യുവതികള്‍, വീട്ടിനുള്ളില്‍ വിറക് സൂക്ഷിയ്ക്കുന്ന ഭാഗത്ത് ഒളിയ്ക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ്, സംഘം, ഇവിടെ നിന്ന് മടങ്ങിയതെന്നാണ് യുവതികള്‍ പറയുന്നത്. 

Read Also: Indonesia Stampede : ഇന്തൊനീഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ തിക്കിലും തിരക്കിലുപ്പെട്ട് 127 പേർ മരിച്ചു; 180 പേർക്ക് പരിക്ക്

പുലര്‍ച്ചെ, ഇരുവരും സ്ഥലം ഉടമയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്, പ്രദേശവാസിയായ ജയാഭവനില്‍ രതീഷിന്‍റെ ഇരുചക്ര വാഹനം സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. രതീഷിന്റെ വീട്ടിലാണ് അതിഥി തൊഴിലാളികള്‍ വാടകയ്ക്ക് താമസിയ്ക്കുന്നത്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News