Acidity: അസിഡിറ്റിയാണോ പ്രശ്നം? ഈ ഭക്ഷണങ്ങളാണ് പരിഹാരം!

ശരിയല്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശീലവുമെല്ലാം അസിഡിറ്റിക്ക് കാരണമാകും.

അസിഡിറ്റിയെ നിസ്സാരമായി കാണരുത്. ശരിയല്ലാത്ത ജീവിതശൈലിയും കൃത്യതയില്ലാത്ത ഭക്ഷണശീലവുമെല്ലാം ഇതിന് പിന്നിലെ പ്രധാനകാരണങ്ങളാണ്. അസിഡിറ്റിയെ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ....

1 /6

വാഴപ്പഴത്തിൽ  പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് അസിഡിറ്റിയെ തടയാന്‍ സഹായിക്കും.  

2 /6

നാരുകൾ ധാരാളം അടങ്ങിയ ഓട്മീല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും നെഞ്ചെരിച്ചിലിനെ അകറ്റാനും ഗുണകരം.

3 /6

തൈര് പ്രോബയോട്ടിക് ഭക്ഷണമാണ്. ഇവ അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.   

4 /6

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.   

5 /6

ബദാമിൽ വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്.  ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അസിഡിറ്റിയെ തടയാന്‍ സഹായിക്കും.  

6 /6

ഫൈബര്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola