Ernakulam Accident: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

 Ernakulam Auto Rickshaw Accident: ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 10:39 AM IST
  • മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
  • കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്
  • കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്
Ernakulam Accident: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

Auto Rickshaw Accident Ernakulam: മ്ലാവ് റോഡിന് കുറുകേ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.  കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്. കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. 

Also Read: വിൽപനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് വൈക്കത്ത് പിടിയിൽ

എറണാകുളം കളപ്പാറയിൽ രോഗിയുമായി ആശുപതിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ മ്ലാവ് ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു.  ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.  

Also Read: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചതോടെ ഓട്ടോ മറിയുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  തുടർന്ന് വിദഗ്ധ ചികിത്സക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ 2 മണിയോടെ മരണപ്പെടുകയായിരുന്നു.   വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Also Read: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ രണ്ടു ഗ്രഹ സംഗമം; ഇവർക്ക് ലഭിക്കും അപാര സമ്പത്ത്, പുരോഗതി, സ്ഥാനം!

 

ഇതിനിടയിൽ ഇന്നലെ മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. പള്ളനാട് മംഗളംപാറ സ്വദേശി തങ്കത്തിനാണ് പരിക്കേട്ടിരിക്കുന്നത്. വനാതിര്‍ത്തിയില്‍ കൃഷിയിടത്തിലേക്ക് ജലസേചനത്തിനായി പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ അക്രമണം.

തങ്കം സ്പ്രിങ്ളറില്‍ വെള്ളം തളിച്ചുകൊണ്ടിരിക്കെ പിന്നില്‍ നിന്നും വന്ന കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് ഇയാളെ പൊക്കി എറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യ മകനെ വിളിച്ചറിയച്ചതിനെ തുടർന്ന് മകനും നാട്ടുകാരുമെത്തി വനം വകുപ്പിന്റെ ജീപ്പില്‍ മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് തങ്കത്തിന് പ്രാഥമിക ചികിത്സ നല്‍കി. ശേഷം തങ്കത്തിനെ വിദഗ്ധ ചികിത്സക്കായി ഉദുമല്‍പ്പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി, ജോമോന്‍ തോമസ്, റെയ്ഞ്ച് ഓഫീസര്‍ അബ്ജു.കെ.അരുണ്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News