Balaji Hotel Owner Vijayan| ആ യാത്ര മാത്രം തനിച്ചായി, ഹോട്ടൽ നടത്തി ലോകം ചുറ്റിയ കെ.ആർ വിജയൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

Written by - Zee Malayalam News Desk | Last Updated : Nov 19, 2021, 02:04 PM IST
  • ചായക്കടയിലെ സമ്പാദ്യവും ബാക്കി കടംവാങ്ങിയതുമായ തുക കൊണ്ടായിരുന്നു ഇരുവരുടെയും യാത്ര.
  • അടുത്ത യാത്ര ജർമ്മനിയിലേക്ക് എന്ന് ഒരു പരിപാടിയിൽ ഇവർ വ്യക്തമാക്കിയിരുന്നു.
  • 2007-ൽ ഇജിപ്തിൽ നിന്നും തുടങ്ങിയ യാത്രയാണ് അവരുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായത്.
Balaji Hotel Owner Vijayan| ആ യാത്ര മാത്രം തനിച്ചായി, ഹോട്ടൽ നടത്തി ലോകം ചുറ്റിയ കെ.ആർ വിജയൻ അന്തരിച്ചു

കൊച്ചി: ഭാര്യയ്ക്കൊപ്പം ഹോട്ടൽ നടത്തി ലോകം ചുറ്റിയ കെ.ആർ വിജയൻ അന്തരിച്ചു. എറണാകുളം ഗാന്ധിനഗറിൽ ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിലായിരുന്നു വിജയൻ കട ന‌ടത്തിയിരുന്നത്.

ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോട്ടലിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് 30 ഒാളം രാജ്യങ്ങളാണ് ഇരുവരും ചുറ്റിയത്.

ALSO READ : Anupama Child Adoption Controversy : ദത്ത് വിവാദത്തിൽ കുഞ്ഞിനെ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തിരികെ എത്തിക്കണമെന്ന് സിഡബ്ള്യുസി ഉത്തരവിട്ടു

ചായക്കടയിലെ സമ്പാദ്യവും ബാക്കി കടംവാങ്ങിയതുമായ തുക കൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. അടുത്ത യാത്ര ജർമ്മനിയിലേക്ക് എന്ന് ഒരു പരിപാടിയിൽ ഇവർ വ്യക്തമാക്കിയിരുന്നു.നേരത്തെ ആനന്ദ് മഹീന്ദ്ര അടക്കമുള്ള പ്രമുഖർ പലരും ഇവരുടെ കഥ സാമൂഹിക മാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നു.

Also Read: Bengal Sea depression: സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്, ആന്ധ്രയിലും തമിഴ്‌നാട്ടിലും ജാഗ്രത

നടൻ മോഹൻ ലാലടക്കം ഇരുവരെയും കാണാൻ എത്തിയിരുന്നു. 2007-ൽ ഇജിപ്തിൽ നിന്നും തുടങ്ങിയ യാത്രയാണ് അവരുടെ ജീവിതത്തിൽ തന്നെ ഏറ്റവും വലിയ വഴിത്തിരിവായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News