ചെങ്ങന്നൂരില്‍ ബിഡിജെഎസിന്‍റെ വോട്ട് ബിജെപിക്ക്

ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യരുതെന്ന് നേതൃത്വം പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു

Last Updated : May 13, 2018, 03:37 PM IST
ചെങ്ങന്നൂരില്‍ ബിഡിജെഎസിന്‍റെ വോട്ട് ബിജെപിക്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ വോട്ട് എന്‍ഡിഎക്കു തന്നെ എന്ന് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. 

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം എന്നാണ് പ്രതീക്ഷയെന്നും ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യരുതെന്ന് നേതൃത്വം പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

എസ്എൻഡിപി യോഗം തൊടുപുഴ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി. 

സ്ഥാനാർഥികളുടെ അന്തിമ പട്ടികയായശേഷം എസ്എന്‍ഡിപിയുടെ നിലപാട് വ്യക്തമാക്കുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നത്. ബിഡിജെഎസ് സ്വന്തം സ്ഥാനാർഥിയെ നിർത്തി ശക്തി തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിനിടയിലാണ് തുഷാറിന്‍റെ പ്രസ്താവന. 

Trending News