ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പൂജാരി സെനഗലില്‍ നിന്ന് രക്ഷപെട്ടതായി സൂചന

അവിടെ ഒരു വഞ്ചനാക്കേസില്‍ ജാമ്യം നേടിയ രവി പൂജാരി റോഡുമാര്‍ഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍.   

Last Updated : Jun 10, 2019, 04:47 PM IST
ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പൂജാരി സെനഗലില്‍ നിന്ന് രക്ഷപെട്ടതായി സൂചന

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ മുഖ്യപ്രതി രവി പൂജാരി സെനഗലില്‍ നിന്ന് രക്ഷപെട്ടതായി സൂചന.

ഇന്റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടീസുള്ള മുബൈ അധോലോക പിടികിട്ടാപുള്ളിയായിരുന്ന രവി പൂജാരി ജനുവരി 21 നായിരുന്നു സെനഗലില്‍ പിടിയിലായത്. 

ആന്റണി എന്നാ വ്യാജപ്പേരില്‍ ബാറും, ഹോട്ടലും നടത്തിയിരുന്ന രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു കരാര്‍ സെനഗലുമായി നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് തടസമായി.

എന്നാല്‍ അവിടെ ഒരു വഞ്ചനാക്കേസില്‍ ജാമ്യം നേടിയ രവി പൂജാരി റോഡുമാര്‍ഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 

ഇങ്ങനൊരു റിപ്പോര്‍ട്ട് തങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്നും എന്നാല്‍ സെനഗലില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലയെന്നും കര്‍ണ്ണാടക പോലീസ് പറഞ്ഞു. 

Trending News