Madhya Pradesh: വൈസ് ചാൻസലർമാർ അല്ല, ഇനിമുതൽ ‘കുലഗുരു’; പേരുമാറ്റത്തിന് മന്ത്രിസഭ അം​ഗീകാരം

 മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും വരും ദിവസങ്ങളിൽ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസലർമാരെ ‘കുലഗുരു’ എന്ന് അഭിസംബോധന ചെയ്യാനുള്ള നിർദേശത്തെ

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 05:17 PM IST
  • വൈസ് ചാൻസലർ എന്നത് ‘കുലഗുരു’എന്ന് മാറ്റുന്നത് രാജ്യത്തിന്റെ സംസ്‌കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതാണ്‌.
  • സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു.
Madhya Pradesh: വൈസ് ചാൻസലർമാർ അല്ല, ഇനിമുതൽ ‘കുലഗുരു’; പേരുമാറ്റത്തിന് മന്ത്രിസഭ അം​ഗീകാരം

മധ്യപ്രദേശ്: മധ്യപ്രദേശിലെ സർവകലാശാലകളിൽ ഇനി മുതൽ വൈസ് ചാൻസലർമാർ അല്ല പകരം കുല​ഗുരു എന്നറിയപ്പെടും. പേരുമാറ്റത്തിന് അംഗീകാരം നൽകിയത് മന്ത്രിസഭാ യോഗത്തിലാണ്. ഗുരുപൂർണിമ ഈ മാസം ആഘോഷിക്കുന്നതിനാൽ അതിന്റെ പ്രാധാന്യം വർധിക്കുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മധ്യപ്രദേശിലെ എല്ലാ എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാരും ഇനി ‘കുലഗുരു’ എന്നാണ് അറിയപ്പെടുക. 

‘കുലഗുരു’ പേരുമാറ്റത്തോട് മറ്റ് സംസ്ഥാനങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ വിശദാംശങ്ങൾ സർക്കാറിനോട് തേടിയെന്നും അദ്ദേഹം വ്യക്തമാക്കി.  മറ്റ് സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർമാരുടെ പേരുകളും വരും ദിവസങ്ങളിൽ മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസലർമാരെ ‘കുലഗുരു’ എന്ന് അഭിസംബോധന ചെയ്യാനുള്ള നിർദേശത്തെ മന്ത്രിമാരുടെ കൗൺസിൽ ഐകകണ്ഠേന അംഗീകരിക്കുകയും ചെയ്തു. വൈസ് ചാൻസലർ എന്നത് ‘കുലഗുരു’എന്ന് മാറ്റുന്നത് രാജ്യത്തിന്റെ സംസ്‌കാരവും ഗുരു പാരമ്പര്യവുമായി ബന്ധപ്പെടുത്തുന്നതാണ്‌. സംസ്‌കാരവുമായി ബന്ധപ്പെടുത്തുന്ന ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻയാദവ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News