നഗരത്തിന്‍റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ്, ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്‍റെ തണുത്ത സ്പർശമേൽക്കാനും ഒരു യാത്ര പോകാൻ തീരുമാനിച്ചു. അതിന് ചിറ്റിപ്പാറ പോലെ മികച്ച ഒരിടം തിരുവനന്തപുരത്ത് ഇല്ല എന്ന് പറയാം.
ചുട്ടുപൊള്ളുന്ന മീന ചൂടിൽ അന്നത്തെ ദിവസം മഴകാറെത്തി. പ്രതീക്ഷിച്ചത് പോലെ മഴ യാത്രക്ക് കൂട്ടായി. എന്നാൽ ചെറിയ ചാറ്റൽ മഴയിൽ യാത്ര തുടർന്നു.മഴ എത്തിയതോടെ ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് ഒരു നനുത്ത തണുപ്പിലേക്ക് കാലാവസ്‌ഥ മാറി. പലപ്പോഴും മഴയാത്രകളിലാണ് മറന്നു പോയ ചിലതൊക്കെ ഓർമയെ മുട്ടിവിളിക്കുന്നത്.
കാട്ടാക്കടയിൽ നിന്ന് പൂവച്ചൽ-പേഴുമൂട്-പള്ളിവേട്ട-പറണ്ടോട് ഈ റൂട്ടിലാണ് പോകേണ്ടത്.പൊന്മുടിക്ക് പോകുന്നതും ഇതേ വഴിയിലൂടെ തന്നെ.
ചാറ്റൽ മഴയിൽ 2 വീലർ യാത്ര ഒരു ഹരമാണ് . റോഡിൽ ആണേൽ കുണ്ടും കുഴിയും ഇല്ല.അപ്പോ ഇരട്ടി ഹാപ്പി.പറണ്ടോട് വിതുര റൂട്ടിൽ കളിയിൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പറണ്ടോട് വിനോബാനികേതൻ മലയടി ആയിരവല്ലി തമ്പുരാൻക്ഷേത്ര കമാനം ഉള്ള ചെറിയ റോഡിലേക്ക് യാത്ര എത്തി.ഇപ്പോൾ റോഡിൽ നല്ലപോലെ കുഴികൾ ഉണ്ട്..അതിലൂടെ ചാടി ചാടി യാത്ര തുടർന്നു.
Also Read: ചരിത്രം ഉറങ്ങുന്ന നാഞ്ചിനാടിന്റെ ചിതറാൽ കാഴ്ചകൾ...
ഗൂഗിൾ മാപ്പ് നോക്കി പോകേണ്ട സ്ഥലമല്ല ചിറ്റിപാറ.അതുകൊണ്ട് നമ്മുടെ ലാലേട്ടൻ പറയുന്നത് പോലെ നമുക്ക് ചോദിച്ചു ചോദിച്ചു പോകണം. അല്ലേൽ നമ്മൾ ചുറ്റിപോകും.മുന്നോട്ട് പോകും തോറും ദൂരം കൂടിയത് പോലെ,ചുറ്റും കാട് അതാകും ഒരുപക്ഷെ ഉത്തമം. നല്ല തണുത്ത കാറ്റും ഉണ്ട്. കാറ്റിന്‍റെ ഊഷ്മളത വച്ച് ഞങ്ങൾക്ക് മനസിലായി ഞങ്ങൾ ഏകദേശം ലക്ഷ്യസ്ഥാനത്ത് എത്താറായി എന്ന്.
ഒടുവിൽ 4 പേരോട് വഴി ചോദിച്ച് ചിറ്റിപാറയുടെ മടിതട്ടിലേക്ക് ഞങ്ങൾ കയറി. ഇപ്പോൾ ആ ചെറിയ വഴി കോണ്ക്രീറ് ചെയ്ത റോഡാക്കി .ആദ്യ സമയത്ത് ഈ വഴി മുതൽ മുകളിലേക് കാട്ടിലൂടെ നടക്കണമായിരുന്നു.ഇപ്പോൾ മലയുടെ ഏകദേശം 1 കിലോമീറ്റർ അടുത്തുവരെ ടു വീലർ ,കാർ ഒക്കെ പോകും. പക്ഷെ ട്രെക്കിങ് ദൈർഖ്യം കുറഞ്ഞത് ഒരുപക്ഷേ പലർക്കും ഒരു വിഷമം ഉണ്ടാകും.
കോണ്ക്രീറ്റ് റോഡിലൂടെ മുകളിലേക്ക് നടത്തം ആരംഭിച്ചു. പോകുന്ന വഴിയിൽ തന്നെ സഹ്യന്‍റെ പച്ചപ്പ് നമ്മെ അത്ഭുതപെടുത്തും.
മുകളിൽ എത്തുമ്പോ ചിറ്റിപാറ തമ്പുരാൻക്ഷേത്രം കാണാൻ പറ്റും .അമ്പലത്തിന്‍റെ സൈഡിലൂടെ ഉള്ളു കാട്ടുവഴിയിലൂടെ മുകളിലേയ്ക്കു പാറകളിലൂടെ വീണ്ടും നടന്നു.
മുകളിൽ എത്തുമ്പോൾ കാണാൻ സാധിക്കുന്നത് കൊളുക്കുമലയെയും രാമക്കൽമേടിനേയും വെല്ലുന്ന കാഴ്ചകളാണ് .അവർണനീയം അതിസുന്ദരം എന്നൊക്കെപറഞ്ഞ് ആ കാഴ്ചയുടെ ഭംഗി കളയാൻ ഞാനാഗ്രഹികുന്നില്ല .
മലയുടെമുകളിൽ ഒരു വശത്തു പൊന്മുടിയും ബ്രൈമൂറും വരയാടുമൊട്ടയും കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്നു.അതിനുതാഴെ പാലോടും വിതുരയും പെരിങ്ങമലയും നെടുമങ്ങാടും ആര്യനാടും ഒക്കെ ചെറിയ മൂടൽ മഞ്ഞിൽ പകലിന്‍റെ തിരക്കിൽ നിന്ന് രാവിന്‍റെ ആലസ്യത്തിലേക്ക് വഴുതി വീഴുകയാണ്.
എന്‍റെ നാടിന്‍റെ സൗന്ദര്യം ഒപ്പുയെടുക്കാൻ ക്യാമറക്കണ്ണുകൾ മിഴിതുറന്നു ഒപ്പം ആ സൗന്ദര്യം ഞാനും ആസ്വദിച്ചു.ആരാലും അറിയപ്പെടാതെ വളരെകുറച്ച് സന്ദർശകരുള്ള സുന്ദരി.നല്ല ശുദ്ധ വായു മാലിന്യങ്ങളില്ല .വേണ്ടുവോളം ഞാൻ ആസ്വദിച്ചു. ഇനി വരുന്ന സഞ്ചാരികളും പ്രകൃതിയുടെ ഈ സൗന്ദര്യത്തെ നശിപ്പിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...