Big Breaking News : ഡോ സിസ്സ തോമസിന് സാങ്കേതിക സർവകലാശാല വിസിയുടെ അധിക ചുമതല; ഉത്തരവിറക്കി ഗവർണർ

KTU New VC സിസ്സ തോമസിന് നൽകിയത് വിസിയുടെ അധിക ചുമതല

Written by - Abhijith Jayan | Edited by - Jenish Thomas | Last Updated : Nov 3, 2022, 07:53 PM IST
  • വിസിയുടെ അധിക സുമതലയാണ് സിസ്സ തോമസിന് നൽകിയിരിക്കുന്നത്.
  • നേരത്തെ സാങ്കേതിക സർവകലാശാല വി സി നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു
  • കെടിയു വിസിയായി ഡോ.എം.എസ് രാജശ്രീയെ നിയമിച്ച് നേരത്തെ വിവാദമായിരുന്നു.
Big Breaking News : ഡോ സിസ്സ തോമസിന് സാങ്കേതിക സർവകലാശാല വിസിയുടെ അധിക ചുമതല; ഉത്തരവിറക്കി ഗവർണർ

തിരുവനന്തപുരം: ടെക്നിക്കൽ എഡ്യുക്കേഷനിൽ സീനിയർ ജോയിന്റെ ഡയറക്ടർ ഡോ.സിസ്സ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. വിസിയുടെ അധിക ചുമതലയാണ് സിസ്സ തോമസിന് നൽകിയിരിക്കുന്നത്. നേരത്തെ സാങ്കേതിക സർവകലാശാല വി സി നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

കെടിയു വിസിയായി ഡോ.എം.എസ് രാജശ്രീയെ നേരത്തെ നിയമിച്ചിരുന്നു. എന്നാൽ അത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് നിയമനമെന്നാരോപിച്ച് ഗവർണർ നടപടി എടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 11 സർവകലാശാലകളിലെ വിസിമാരെ പുറത്താക്കാനുള്ള നടപടിയുണ്ടായത്.

അതേസമയം ഇന്ന് വിസിമാരുടെ ഹർജി പരിഗണിച്ച ഹൈക്കോടതി വിസിമാർക്ക് കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാൻ ഒക്ടോബർ ഏഴ് തിങ്കളാഴ്ച 5 മണി വരെ സമയം അനുവദിച്ചിരുന്നു. രണ്ട് വിസിമാർ മാത്രമാണ് തനിക്ക് മറുപടി നൽകിയതെന്ന് ചാൻസലർ കോടതിയെ അറിയിക്കുകയും ചെയ്തു. ചാൻസലർക്ക് എതിർ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി സമയം അനുവദിച്ചിട്ടുണ്ട്.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News