Accident News : കേബിൾ കുരുങ്ങി ബൈക്ക് അപകടം; അമ്മയ്ക്കും മകനും പരിക്ക്; അപകടത്തിൽ പെട്ട ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച് ലോറി

Thallikulam Bike Accident : തളിക്കുളം ഹാഷ്മി നഗർ സ്വദേശി കൊടുവത്ത് പറമ്പിൽ ശോഭന,മകൻ ശരത് എന്നിവർക്കാണ് പരിക്കേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2023, 02:06 PM IST
  • അപകടത്തെ തുടർന്ന് 2 പേർക്ക് പരിക്കേറ്റു.
  • അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കാണ് കേബിളിൽ കുരുങ്ങി മറിഞ്ഞത്.
  • തളിക്കുളം ഹാഷ്മി നഗർ സ്വദേശി കൊടുവത്ത് പറമ്പിൽ ശോഭന,മകൻ ശരത് എന്നിവർക്കാണ് പരിക്കേറ്റത്.
  • തളിക്കുളത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.
Accident News : കേബിൾ കുരുങ്ങി ബൈക്ക് അപകടം; അമ്മയ്ക്കും മകനും പരിക്ക്; അപകടത്തിൽ പെട്ട ബൈക്ക് മീറ്ററുകളോളം വലിച്ചിഴച്ച് ലോറി

റോഡിന് കുറുകെ കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് 2 പേർക്ക് പരിക്കേറ്റു. അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്കാണ് കേബിളിൽ കുരുങ്ങി മറിഞ്ഞത്. തളിക്കുളം ഹാഷ്മി നഗർ സ്വദേശി കൊടുവത്ത് പറമ്പിൽ ശോഭന,മകൻ ശരത് എന്നിവർക്കാണ് പരിക്കേറ്റത്. തളിക്കുളത്ത് ദേശീയപാതയിലാണ് അപകടം നടന്നത്. കേബിളിൽ കുരുങ്ങി മറിഞ്ഞ ബൈക്ക് യാത്രികരെ തൊട്ടുപിന്നാലെയെത്തിയ കണ്ടെയ്നർ ലോറി ഏതാനും മീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചു.

 ദുരന്തം ഒഴിവായത് തലനാരിഴ വ്യത്യാസത്തിൽ. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയാണ് തളിക്കുളം ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായി അപകടം നടന്നത്. ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായുളള കലുങ്കിനായി കുഴിയെടുത്തതിന് സമീപത്തെ പഴയ ടെലഫോൺ പോസ്റ്റിലെ കേബിൾ ദേശീയപാതയിൽ താഴ്ന്നു കിടന്നിരുന്നു. ഈ സമയം വാടാനപ്പള്ളി ഭാഗത്ത് നിന്ന് വരികയായിരുന്നു ബൈക്ക് യാത്രികർ. കേബിളിൽ കുരുങ്ങി തെന്നി മറിയുകയായിരുന്നു.

ALSO READ: Accident : വയനാട് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

ബൈക്ക് തെന്നി മറിഞ്ഞ ഉടൻ തന്നെ പിന്നാലെയെത്തിയ കണ്ടെയ്നർ ലോറിയിലും കേബിൾ കുടുങ്ങുകയായിരുന്നു. അമ്മക്കും മകനും മുഖത്താണ് പരിക്കേറ്റത്. ഇതിൽ അമ്മക്ക് സാരമായ പരിക്കുണ്ട്. വിവരമറിഞ്ഞെത്തിയ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ പരിക്കേറ്റവരെ ഉടൻ തന്നെ ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരും നിലവിൽ ഇവിടെ ചികിത്സയിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News