ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ന് പക്ഷികളെ കൊല്ലും

 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ പരിശോധന നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 7, 2023, 10:14 AM IST
  • ആലപ്പുഴ നഗരത്തിൽ പക്ഷിപ്പനി
  • 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ പരിശോധന
  • ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊന്നൊടുക്കും
ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ന് പക്ഷികളെ കൊല്ലും

ആലപ്പുഴ നഗരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. തിരുമല വാർഡ് രത്‌നാലയത്തിൽ എ ആർ  ശിവദാസന്റെ വളർത്തു കോഴികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 17 വളർത്തു കോഴികളിൽ 16 എണ്ണവും ചത്തതോടെ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിൽ നിന്നു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ഇന്ന് കൊന്നൊടുക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ രണ്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനൊപ്പം നഗരസഭയുടെ ആരോഗ്യ വിഭാഗം തൊഴിലാളികളെയും ഇതിനായി സജ്ജമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News