ദേശീയ ഗാന വിവാദവും മാര്‍ച്ചും; ബിജെപി നേതാക്കള്‍ക്ക് ശിക്ഷ!!

തൃശൂര്‍ ജില്ല പ്രസിഡന്‍റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്.

Last Updated : Aug 23, 2019, 11:43 AM IST
ദേശീയ ഗാന വിവാദവും മാര്‍ച്ചും; ബിജെപി നേതാക്കള്‍ക്ക് ശിക്ഷ!!

തൃശ്ശൂര്‍: ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന്‍റെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്തിയ ബിജെപി നേതാക്കള്‍ക്ക് ശിക്ഷ.

തീയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ്‌ ബിജെപി നേതാക്കള്‍ മലിന്‍റെ വസതിയിലേക്ക് മാര്‍ച്ച്‌ നടത്തിയത്. 

കോടതി പിരിയും വരെ തടവും 750 രൂപ വീതം പിഴയുമാണ് ശിക്ഷ. വിധി വന്ന വ്യാഴാഴ്‌ച തന്നെ ഇവർ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തു.

കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. തൃശൂര്‍ ജില്ല പ്രസിഡന്‍റ് ഉള്‍പ്പെടെ 11 പേരെയാണ് ശിക്ഷിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്‍റ് എ.നാഗേഷ്, മണ്ഡലം നേതാക്കളായ കെ.എ സുനില്‍ കുമാര്‍, ഇറ്റിത്തറ സന്തോഷ്, സതീഷ് ആമണ്ടൂര്‍, എം.യു ബിനില്‍, ഐ.ആര്‍ ജ്യോതി, റാക്സണ്‍ തോമസ്, ഉദയന്‍, ലാലന്‍ എന്നിവര്‍ക്കാണ് തടവും 750 രൂപയും ശിക്ഷ വിധിച്ചത്. 

സിനിമ തീയേറ്ററില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌.

തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ദേശീയഗാനം കേൾപ്പിക്കേണ്ടതില്ലെന്ന് കമൽ പറഞ്ഞതായി ആരോപിച്ചായിരുന്നു പ്രതിഷേധം.

2016 ഡിസംബർ 14-നാണ് കമലിന്‍റെ ലോകമലേശ്വരം തണ്ടാംകുളത്തുള്ള വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയത്.

Trending News