കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി നേതാവിനു വെട്ടേറ്റു. ബിജെപി കണ്ണൂര്‍ നിയോജമണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍ കുമാറി(48)നാണ് വെട്ടേറ്റത്.
ഇന്നലെരാത്രി രാത്രി ഒൻപതു മണിയോടെ ഭജൻമുക്കിനു സമീപം നിൽക്കുകയായിരുന്ന ഇവർക്കു നേരെ മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചതെന്നു പൊലിസ് പറഞ്ഞു. സുശീൽകുമാറിനു വയറിനും കാലിനുമാണു വെട്ടേറ്റത്. വെട്ടേറ്റ് ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ്.
സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ച സുശീല്‍ കുമാറിനെ പിന്നീടു കോഴിക്കോട് ബേബി മെമ്മോറിയില്‍ ആശുപത്രിയിലേക്കു മാറ്റി. വിവരമറിഞ്ഞ് ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എ.പി കുട്ടികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി.