നവകേരള സദസിന് ബോംബ് ഭീഷണി; കുഴി ബോംബ് വയ്ക്കുമെന്ന് കത്തിൽ

കത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം കത്ത് പരിശോധിച്ചു. തൃക്കാക്കര മണ്ഡലത്തിലുള്ള നവകേരള സദസ്. ജനുവരി 1-നാണ്

Written by - Zee Malayalam News Desk | Last Updated : Dec 30, 2023, 03:50 PM IST
  • ജനുവരി 1-നാണ്. കാനം രാജേന്ദ്രന്‍റെ മരണത്തെത്തുടര്‍ന്നാണ് ഇവിടുത്തെ സദസ് മാറ്റിവെച്ചത്
  • ഫോറൻസിക് സംഘം കത്ത് പരിശോധിച്ചു. തൃക്കാക്കര മണ്ഡലത്തിലുള്ള നവകേരള സദസ്
  • ഞങ്ങളും കമ്യൂണിസ്റ്റുകാരാണെന്നും സര്‍വനാശത്തിനായി ബോംബ് വയ്ക്കുമെന്നും കത്തില്‍ പറയുന്നുണ്ട്
നവകേരള സദസിന് ബോംബ് ഭീഷണി; കുഴി ബോംബ് വയ്ക്കുമെന്ന് കത്തിൽ

കൊച്ചി: തൃക്കാക്കര നവകേരള സദസിന് ബോംബ് ഭീഷണി. എറണാകുളം എഡിഎമ്മിന്‍റെ ഓഫീസിലേക്കാണ് ഭീഷണി കത്ത് ലഭിച്ചത്. ഭരണത്തിനെ വിമർശിച്ചും തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകള്‍ എന്ന മുഖവുരയോടെയുമാണ് ഭീഷണിക്കത്ത് എത്തിയത്.

കത്തിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം കത്ത് പരിശോധിച്ചു. തൃക്കാക്കര മണ്ഡലത്തിലുള്ള നവകേരള സദസ്. ജനുവരി 1-നാണ്. കാനം രാജേന്ദ്രന്‍റെ മരണത്തെത്തുടര്‍ന്നാണ് ഇവിടുത്തെ സദസ് മാറ്റിവെച്ചത്.

നവകേരള സദസിന്റെ വേദിയില്‍ കുഴി ബോംബ് വയ്ക്കുമെന്നാണ് തൃക്കാക്കര പോസ്റ്റോഫീസിലേക്കെത്തിയ കത്തില്‍ പറയുന്നത്. 'ഇയാളെ കൊണ്ട് മടുത്തെന്നും. ഞങ്ങളും കമ്യൂണിസ്റ്റുകാരാണെന്നും സര്‍വനാശത്തിനായി ബോംബ് വയ്ക്കുമെന്നും കത്തില്‍ പറയുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News