)
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട് പുലിമുട്ടിലേക്ക് കൂറ്റൻ ബാർജ് ഇടിച്ചുകയറി. പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ ബാർജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ബാർജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽ അപകടത്തിൽപ്പെടുകയായിരുന്നു.
തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാർജിൽ ഉണ്ടായിരുന്ന അഞ്ച് ജീവനക്കാരെ വടംകെട്ടിയാണ് ബാർജിൽ നിന്ന് പുറത്തെത്തിച്ചത്. ബാർജിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റ സാബിർ ഷെയ്ഖ്, സാദ അലി ഗഞ്ചി എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിന്ദ്ര റോയ്, മിനാജുൽ ഷെയ്ഖ്, മനുവാർ ഹുസൈൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അഴിമുഖത്ത് നിന്ന് നീക്കുന്ന മണൽ പുറംകടലിൽ നിക്ഷേപിക്കുന്നതിനായാണ് മുതലപ്പൊഴിയിൽ മാസങ്ങൾക്ക് മുമ്പ് ബാർജ് എത്തിച്ചത്.
കാലാവസ്ഥ പ്രതികൂലമായതിനാൽ മണൽ നീക്കം നിലച്ചതോടെയാണ് ബാർജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. അപകടത്തിൽപ്പെട്ട ബാർജിനെ വേലിയേറ്റ സമയത്ത് കടലിലേക്ക് നീക്കാൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പാണ് മുതലപ്പൊഴിയിൽ ബാർജ് എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.