Brahmapuram Plant Fire: കണ്ണ് നീറി വെള്ളം വന്നു തുടങ്ങി; ചുമയും ശ്വാസം മുട്ടലും- ബ്രഹ്മപുരം പ്രശ്നത്തിൽ ഗ്രേസ് ആൻറണി

Brahmapuram Plant Fire Update: പുക ആരംഭിച്ച അന്നുമുതൽ തനിക്കും തന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങിയെന്നും പിന്നീട് അത്  ശ്വാസം മുട്ടലാവുകയും കണ്ണ് നീറി വെള്ളം വന്നു തുടങ്ങുന്നിടം വരെയും എത്തിയെന്ന് ഗ്രേസ്

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 03:50 PM IST
  • പുക ആരംഭിച്ച അന്നുമുതൽ തനിക്കും തന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി
  • നീണ്ട 10 ദിവസമായി ഇത് അനുഭവിക്കുന്നതാണെന്നും ഗ്രേസ്
  • ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത്
Brahmapuram Plant Fire: കണ്ണ് നീറി വെള്ളം വന്നു തുടങ്ങി; ചുമയും ശ്വാസം മുട്ടലും- ബ്രഹ്മപുരം പ്രശ്നത്തിൽ ഗ്രേസ് ആൻറണി

കൊച്ചി: ബ്രഹ്മപുരവും കൊച്ചിയും ഒരു പോലെ നീറി പുകയുകയാണ്.  നിരവധി പേരാണ് കൊച്ചിയിലെ തങ്ങളുടെ ജീവിതത്തെ പറ്റി സാമൂഹി മാധ്യമങ്ങളിൽ പങ്ക് വെക്കുന്നത്. സിനിമാ താരം ഗ്രേസ് ആന്റണിയും ദിവസങ്ങളായി താനും കുടുംബവും അനുഭവിക്കുന്ന അവസ്ഥയെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

പുക ആരംഭിച്ച അന്നുമുതൽ തനിക്കും തന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങിയെന്നും പിന്നീട് അത്  ശ്വാസം മുട്ടലാവുകയും കണ്ണ് നീറി വെള്ളം വന്നു തുടങ്ങുന്നിടം വരെയും എത്തിയെന്ന് ഗ്രേസ് പറയുന്നു.നീണ്ട 10 ദിവസമായി ഇത് അനുഭവിക്കുന്നതാണെന്നും ഗ്രേസ് ചൂണ്ടിക്കാട്ടുന്നു.

 ഗ്രേസ് ആൻറണി പങ്ക് വെച്ച പോസ്റ്റ്
 
‘കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ.ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലതു ഞാൻ എന്റെ അവസ്ഥ പറയാം.പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്  

അപ്പോൾ തീയണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ.ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ, അതോ പുകയടിച്ചു ബോധം കെട്ടിരിക്കുയാണോ" ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News