Nadakkal Unnikrishnan: അജഗജാന്തരത്തിലെ പാർഥന് വിട; നടക്കൽ ഉണ്ണികൃഷ്ണൻ ചെരിഞ്ഞു

Nadakkal Unnikrishnan Death: നെയ്ശ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്. കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 05:52 PM IST
  • കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്
  • നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആന
  • 1982-ലാണ് ആനയെ കേരളത്തിലെത്തിച്ചത്
Nadakkal Unnikrishnan: അജഗജാന്തരത്തിലെ പാർഥന് വിട; നടക്കൽ ഉണ്ണികൃഷ്ണൻ ചെരിഞ്ഞു

കോട്ടയം: അജഗജാന്തരം എന്ന ചിത്രത്തിലൂടെ നിരവധി പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ കൊമ്പൻ നടക്കൽ ഉണ്ണികൃഷ്ണൻ ചെരിഞ്ഞു. നെയ്ശ്ശേരി പാർഥൻ എന്ന പേരിലായിരുന്നു ചിത്രത്തിൽ ആനയെത്തിയത്. കോട്ടയം മുണ്ടക്കയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണിത്.

പഞ്ചവർണ്ണ തത്ത,തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. 1982-ൽ
പാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്. 

പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി വാങ്ങുകയായിരുന്നു. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികച്ച ഉണ്ണികൃഷ്ണൻ ശാന്ത സ്വഭാവിയും ആരുമായും എളുപ്പത്തിൽ ഇണങ്ങുന്നതുമായ ആനയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News