Exam Date Announced: എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന്; പ്ലസ്ടു പരീക്ഷ മാർച്ച് 30 മുതൽ

എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി (Minister of Education) വി ശിവൻകുട്ടിയാണ് (V Sivankutty) ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 10:35 AM IST
  • എസ്എസ്എൽസി , പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
Exam Date Announced: എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന്; പ്ലസ്ടു പരീക്ഷ മാർച്ച് 30 മുതൽ

തിരുവനന്തപുരം: എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two), വിഎച്ച്എസ്ഇ (VHSE) പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി (Minister of Education) വി ശിവൻകുട്ടിയാണ് (V Sivankutty) ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 

എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് ആരംഭിക്കും. മാർച്ച് 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29വരെയുണ്ടാകും. എസ്എസ്എൽസി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയാണ് നടക്കുന്നത്. 

Also Read: Exam Time Table: SSLC, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിക്കും

പ്ലസ്ടു പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയാണ്. പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 16 മുതൽ ഏപ്രിൽ 21 വരെയും നടക്കും.

വിഎച്ച്എസ്ഇ (VHSE) പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  വിഎച്ച്എസ്ഇ മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെ നടക്കും. 

Also Read: Pala Murder Case: കഴുത്തറുക്കാൻ ഒരാഴ്ചത്തെ ഒരുക്കം; മറ്റൊരു പ്രണയക്കൊല ആവർത്തിച്ചു കണ്ടു! 

പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10  മുതൽ 19 വരെ നടക്കും. വിശദമായ ടൈംടേബിൾ തിരുവനന്തപുരത്ത്  അധികൃതർ പുറത്തിറക്കുമെന്ന് മന്ത്രി കാഡർഗോഡ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News