VD Satheesan: ബഫർ സോൺ വിഷയത്തിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Buffer zone issue: ഇല്ലാത്ത സർവേ നമ്പറുകളിൽ സാധാരണക്കാർ എങ്ങനെ പരാതി നൽകും. ഇതിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 01:36 PM IST
  • ബഫർ സോൺ വിഷയത്തിൽ സർക്കാർ പുറത്തിറക്കിയ മൂന്ന് ഭൂപടങ്ങളും അബന്ധ പഞ്ചാംഗങ്ങളാണ്
  • ഇല്ലാത്ത സർവേ നമ്പറുകളിൽ സാധാരണക്കാർ എങ്ങനെ പരാതി നൽകും
  • ഇതിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു
VD Satheesan: ബഫർ സോൺ വിഷയത്തിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കോട്ടയം: ബഫർ സോൺ വിഷയത്തിൽ സർക്കാർ ജനങ്ങളെ കളിപ്പിക്കുകയും കബളിപ്പിക്കുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ സർക്കാർ പുറത്തിറക്കിയ മൂന്ന് ഭൂപടങ്ങളും അബന്ധ പഞ്ചാംഗങ്ങളാണ്. ഇല്ലാത്ത സർവേ നമ്പറുകളിൽ സാധാരണക്കാർ എങ്ങനെ പരാതി നൽകും. ഇതിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു.

കാവിമുണ്ട് ഉടുക്കുന്നവരെയും ചന്ദനക്കുറി തൊടുന്നവരെയും അമ്പലത്തിൽ പോകുവരെയുമെല്ലാം ബിജെപിക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല എന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ശരിയായ രാഷ്ട്രീയമാണ് മുതിർന്ന എ.കെ ആൻ്റണി പറഞ്ഞത്. ജാതി സംവരണം നിർത്താറായിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൻഎസ്എസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും സാമ്പത്തിക സംവരണം കൂടി കണക്കിലെടുത്ത് സംവരണ ഘടനയിൽ മാറ്റം വരുത്തുന്നത് ഉചിതമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

ALSO READ: യരാജനെതിരായ പരാതി മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം ഒളിപ്പിച്ചതെന്തിന്; വിമർശനവുമായി പ്രതിപക്ഷ നേതാവ്

കോട്ടയം ജില്ലയിലെ കോൺഗ്രസ് പരിപാടികളുമായി ബന്ധപ്പെട്ട പോസ്റ്റർ വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റിനെ കൂടി അറിയിച്ച് വിഷയങ്ങളെല്ലാം പാർട്ടി പരിശോധിക്കും. ഇപി ജയരാജൻ വിഷയം 2019 -ൽ തന്നെ മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. പരാതിയിൽ അമ്പരപ്പിക്കുന്ന മൗനമാണ് പിണറായി വിജയന് ഉള്ളത്. ഇരുമ്പു മറയിൽ മുഖ്യമന്ത്രി മറച്ചു വച്ച കാര്യങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംസ്ഥാനത്തെ സമുന്നതരായ ഇടത് നേതാക്കൾക്കെല്ലാം അനധികൃത സ്വത്ത് സമ്പാദനം അടക്കം എല്ലാത്തിലും തെറ്റായ ബന്ധമുണ്ട്. മികച്ച സ്വർണം പൊട്ടിക്കൽ സംഘത്തിനും, മികച്ച സ്വർണക്കടത്ത് സംഘത്തിനും കൂടി ഡിവൈഎഫ്ഐ  ട്രോഫി  ഏർപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News