തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ദ്ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം.
മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് ആവശ്യങ്ങള്‍.
ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യം.
സമരമെന്നതിന് ഉപരിയായി ഇന്ധനവില വര്‍ധിച്ച അവസരത്തില്‍ ബസുകള്‍ പുറത്തിറക്കാനാകാത്ത സാഹചര്യമാണുള്ളതെന്ന് ബസുടമകള്‍ അറിയിച്ചു. ഡീസല്‍ വിലയില്‍ ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെട്ടു.
ബസ് നിരക്ക് ഒടുവില്‍ കൂട്ടിയത് മാര്‍ച്ചിലാണെന്നും അന്ന് ഡീസല്‍ വില 62 രൂപയായിരുന്നെന്നും ബസ്സുടമകള്‍ പറഞ്ഞു. പിന്നീട് 18 രൂപയോളം വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ ബസ്സുകള്‍ പുറത്തിറക്കാനാകില്ലെന്ന് ഇവര്‍ വ്യക്തമാക്കി.