സി. ദിവാകരൻ എംഎൽഎയ്ക്ക് കോവിഡ്

ഇക്കാര്യം അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.    

Last Updated : Oct 22, 2020, 06:47 PM IST
  • എംഎൽഎയുടെ ഡ്രൈവർക്ക് ആദ്യം കോവിഡ് (Covid19)സ്ഥിരീകരിച്ചിരുന്നു.
  • അതിന് ശേഷം എംഎൽഎയുടെ ഓഫീസ് ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
സി. ദിവാകരൻ എംഎൽഎയ്ക്ക് കോവിഡ്

നെടുമങ്ങാട് എംഎൽഎ സി ദിവാകരന് കോവിഡ് (Covid19)സ്ഥിരീകരിച്ചു.  ഇക്കാര്യം അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.  

'പ്രിയമുള്ളവരേ എനിക്ക് കോവിഡ് 19 പോസിറ്റീവിനെ തുടർന്ന് ചികിത്സയിലാണ്.ആയതിനാൽ എംഎൽഎ യുടെ ഔദ്യോഗിക പരിപാടികൾ ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്.മണ്ഡലത്തിലെ വിഷയങ്ങൾ താത്കാലികമായി അറിയിക്കുവാൻ എന്റെ സ്റ്റാഫുകളെ ബന്ധപെടുക' എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.  

എംഎൽഎയുടെ ഡ്രൈവർക്ക് ആദ്യം കോവിഡ് (Covid19)സ്ഥിരീകരിച്ചിരുന്നു.  അതിന് ശേഷം എംഎൽഎയുടെ ഓഫീസ്  ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.  

 

Trending News