ബോംബ് കണ്ടെത്താൻ കേരളാ പൊലീസിനൊപ്പം ഇനി മെലനോയ്സും ബീഗിളും

എക്സ്പ്ലോസീവ് ഡിറ്റക്ഷൻ വിഭാഗത്തിലാണ് ബീഗിളുകളെ പരിശീലിപ്പിച്ചിരിക്കുന്നത്.  എന്നാൽ മെലനോയ്സ്കളെ ട്രാക്കർ വിഭാഗത്തിലാണ് പരിശീലനം നൽകിയിരിക്കുന്നത്.    

Written by - Ajitha Kumari | Last Updated : Oct 22, 2020, 12:23 PM IST
  • പരിശീലനം പൂർത്തിയാക്കി ഇന്നിറങ്ങുന്ന 22 നായ്ക്കളിൽ അഞ്ചെണ്ണം മെലനോയ്സും 5 എണ്ണം ബീഗിളുമാണ്.
  • ഒസാമ ബിൻലാദനെ കണ്ടുപിടിക്കാൻ സൈനികരെ സഹായിച്ച നായ എന്ന നിലയിലാണ് ബെൽജിയൻ മെലനോയിസ് അറിയപ്പെട്ടുതുടങ്ങിയത്.
  • വളരെ പെട്ടെന്ന് ഇണങ്ങുന്ന ഒരു ഇനമാണ് ബ്രിട്ടണിലെ ബീഗിൾ. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വളർത്തുമൃഗങ്ങളിൽ ഒന്നാണ് ബീഗിൾ.
ബോംബ് കണ്ടെത്താൻ കേരളാ പൊലീസിനൊപ്പം ഇനി മെലനോയ്സും ബീഗിളും

ബെൽജിയൻ വേട്ടപ്പട്ടി മെലനോയ്സും (Malinois) കുഞ്ഞൻ ബീഗിളും (Beagle) ഇനി കേരളാ പൊലീസ് സേനയുടെ ഭാഗം.  പരിശീലനം പൂർത്തിയാക്കി ഇന്നിറങ്ങുന്ന 22 നായ്ക്കളിൽ അഞ്ചെണ്ണം മെലനോയ്സും 5 എണ്ണം ബീഗിളുമാണ്.  

എക്സ്പ്ലോസീവ് ഡിറ്റക്ഷൻ വിഭാഗത്തിലാണ് ബീഗിളുകളെ  (Beagle) പരിശീലിപ്പിച്ചിരിക്കുന്നത്.  എന്നാൽ മെലനോയ്സ്കളെ ട്രാക്കർ വിഭാഗത്തിലാണ് പരിശീലനം നൽകിയിരിക്കുന്നത്.  ഇവയെക്കൂടാതെ ഇന്ത്യൻ ഇനമായ ചിപ്പിപ്പാറ, കന്നി എന്നിവയുടെ 6 നായ്ക്കളുണ്ട്.  റിട്രീവർ, ലാബ്രഡോർ എന്നീ വിഭാഗത്തിൽപ്പെടുന്ന 6 നായ്ക്കളും ഉണ്ട്.  

Also read: കുമ്മനം രാജശേഖരൻ കേന്ദ്ര പ്രതിനിധിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ  

ഇവരുടെ പരിപാലനത്തിനായി 44 ഹാൻഡ്ലർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്.  പത്തുമാസത്തെ പരിശീലനമാണ് പൊലീസ് നായ്ക്കൾക്ക് നൽകിയിരിക്കുന്നത്.  തൃശൂരിലെ (Thrissur) ഡോഗ് ട്രെയിനിങ് സ്കൂളിലായിരുന്നു പരിശീലനം.  പരിശീലനം കഴിഞ്ഞിറങ്ങുന്ന പത്താമത്തെ ബച്ചാണ് ഇന്ന് പുറത്തിറങ്ങുന്നത്.    

ഒസാമ ബിൻലാദനെ കണ്ടുപിടിക്കാൻ സൈനികരെ സഹായിച്ച നായ എന്ന നിലയിലാണ് ബെൽജിയൻ മെലനോയിസ് ( Belgian (Malinois) അറിയപ്പെട്ടുതുടങ്ങിയത്.  സേനാംഗങ്ങൾക്ക് വിവരം നൽകുന്നത് കുരച്ച് ബഹളം വച്ചൊന്നുമല്ല മറിച്ച് തലയാട്ടിയാണ്.  മാത്രമല്ല കാലാവസ്ഥ ഏതുമാകട്ടെ ഇവർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.  മണംപിടിച്ച് മയക്കുമരുന്ന്, സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടുപിടിക്കുന്നതിൽ മിടുക്കരാണിവർ. കൂടാതെ കമാൻഡോകൾ വിമാനത്തിൽനിന്നും പുറത്തേക്ക് പാരച്യൂട്ടിൽ ചാടുമ്പോൾ ഇവയേയും എടുത്താണ് ചാടുക.  ഇതിന് ഏതാണ്ട് ഒരുലക്ഷം വരെ വിലയുണ്ട്.  ഇതിന്റെ ആയുസ് ഏകദേശം 15 വർഷത്തോളമാണ്. 

Also read: viral video: ചൂണ്ടയിൽ കുടുങ്ങിയ വമ്പൻ..!!  

വളരെ പെട്ടെന്ന് ഇണങ്ങുന്ന ഒരു ഇനമാണ് ബ്രിട്ടണിലെ ബീഗിൾ  (Beagle).  ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വളർത്തുമൃഗങ്ങളിൽ ഒന്നാണ് ബീഗിൾ.  നെറ്റിയിൽ വെള്ളയോ തവിട്ടോ കലർന്ന നീളൻ പൊട്ടുതൊട്ട നല്ല ഭംഗിയുള്ള ഒരിനമാണിത്.  ഇവയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് എന്തും മണംപിടിച്ച് കണ്ടെത്തും എന്നതാണ്.  അതുകൊണ്ടുതന്നെ വിമാനത്താവളങ്ങളിൽ അന്വേഷണ സ്ക്വാഡുകളോടൊപ്പവും ഇവയെ ഉപയോഗിക്കാറുണ്ട്.   ഇതിന്റെ വില ഏതാണ്ട് 30000 മുതലാണ് തുടക്കം.  രണ്ടോ മൂന്നോ നിറം ഒരു നായയ്ക്ക് ഉണ്ടാകും.  ഒരു പതിനഞ്ച് വർഷത്തോളമുണ്ടാകും ആയുസ്.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News