ബസുകളിൽ ക്യാമറ, സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധിയും രണ്ടുവർഷം ദീർഘിപ്പിച്ചു വിഞാപനമിറക്കാൻ നിർദേശം കൊടുത്തിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 10:31 AM IST
  • നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ചാണ് മാറ്റം
  • നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു
  • സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു
ബസുകളിൽ ക്യാമറ, സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി. നിലവാരമുള്ള ക്യാമറകളുടെ ലഭ്യത കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു. വാഹനാപകടങ്ങൾ നിയന്ത്രിക്കുവാൻ ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കുവാൻ നേരത്തെ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച് ചേർന്ന ഉന്നതതല യോഗത്തിലെ ധാരണ പ്രകാരം ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധിയും നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു. സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിച്ചു വിഞാപനമിറക്കാൻ നിർദേശം നല്‍കി. 

കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് ഇത്തരം വാഹനങ്ങളുടെ കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടു വർഷം വർദ്ധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News