കര്‍ദ്ദിനാള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ സഭ

രാവിലെ ദുഃഖവെള്ളി ശുശ്രൂഷയുടെ ഭാഗമായി പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ സഭയുടെ ഭൂമി ഇടപാട് കര്‍ദ്ദിനാള്‍ പരോക്ഷമായി പരാമര്‍ശിച്ചിരുന്നു. 

Last Updated : Mar 30, 2018, 04:30 PM IST
കര്‍ദ്ദിനാള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിട്ടില്ലെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ദുഖവെള്ളി പ്രസംഗത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് സീറോ മലബാര്‍ സഭ. കര്‍ദ്ദിനാള്‍ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിട്ടില്ലെന്നും സഭ വ്യക്തമാക്കി. 

സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സഭയുടെ വിശദീകരണം. കര്‍ദ്ദിനാളിന്‍റെ പ്രസംഗത്തിലെ വിവാദ പരാമര്‍ശം പോസ്റ്റില്‍ ഉദ്ധരിക്കുന്നുണ്ട്. 

രാവിലെ ദുഃഖവെള്ളി ശുശ്രൂഷയുടെ ഭാഗമായി പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ സഭയുടെ ഭൂമി ഇടപാട് കര്‍ദ്ദിനാള്‍ പരോക്ഷമായി പരാമര്‍ശിച്ചിരുന്നു.  കോടതി വിധികള്‍കൊണ്ട് സഭയെ നിയന്ത്രിക്കാം എന്ന് നിശ്ചയിക്കുന്നവര്‍ സഭയിലുണ്ടെന്നും ദൈവത്തിന്‍റെ നിയമത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് വാര്‍ത്തയായി. 

അതോടെയാണ് വിശദീകരണവുമായി സീറോ മലബാര്‍ സഭ രംഗത്ത് വന്നത്. രാജ്യത്തിന്‍റെ നിയമം അനുസരിച്ച് ജീവിക്കുക, അത് പൗരന്‍റെ കടമയാണ് എന്നാല്‍ ദൈവത്തിന്‍റെ നിയമത്തിന് പ്രാമുഖ്യം കോടുക്കുക. രാഷ്ട്രത്തിന്‍റെ നീതികൊണ്ട് ദൈവത്തിന്‍റെ നീതിയെ അളക്കാമെന്ന് വിചാരിക്കുന്നത് തെറ്റാണ്, എന്നാണ് കര്‍ദ്ദിനാള്‍ പറഞ്ഞതെന്ന് സഭ വ്യക്തമാക്കി. 

Trending News