സിവിൽ സർവീസ് പരീക്ഷകൾ മാറ്റില്ല: UPSC

സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് പരീക്ഷകൾ മാറ്റില്ലയെന്ന് UPSC അറിയിച്ചത്.  

Last Updated : Sep 29, 2020, 02:08 PM IST
  • ഏതാണ്ട് ആറ് ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷകൾക്കായി തയ്യാറായിരിക്കുന്നത്.
  • UPSC പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി 20 വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സിവിൽ സർവീസ് പരീക്ഷകൾ മാറ്റില്ല: UPSC

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷകൾ മാറ്റില്ല.  ഈ തീരുമാനം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനാണ് (UPSC) അറിയിച്ചത്.  യുപിഎസ്സി പരീക്ഷകൾ ഒക്ടോബർ നാലിനാണ് നടക്കാനിരിക്കുന്നത്.  

Also read: ഇന്ത്യൻ സേനയ്ക്ക് കരുത്തു പകരാൻ ഇനി അത്യാധുനിക ഡ്രോണുകളും 

സുപ്രീം കോടതി (Supreme Court) യുടെ ചോദ്യത്തിനാണ് പരീക്ഷകൾ മാറ്റില്ലയെന്ന് UPSC അറിയിച്ചത്.  ഏതാണ്ട് ആറ് ലക്ഷം പേരാണ് പ്രിലിമിനറി പരീക്ഷകൾക്കായി തയ്യാറായിരിക്കുന്നത്.  UPSC പരീക്ഷകൾ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി  20 വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  ഇവർ കൊറോണ പ്രതിസന്ധിയും ഒപ്പം പ്രളയവും രൂക്ഷമായ സ്ഥലത്തെ വിദ്യാർത്ഥികളായിരുന്നു.     

Also read: Bank Holidays: ഒക്ടോബറിൽ പകുതി ദിവസത്തോളം ബാങ്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക.. 

പരാതി ഞങ്ങൾ പരിശോധിച്ചുവെന്നും പരീക്ഷ മാറ്റിവെയ്ക്കാൻ യാതൊരു നിർവ്വാഹവുമില്ലെന്നും മെയ് 31 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം ജൂണിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റിയെന്നും അതുകൊണ്ടുതന്നെ ഇനി തീയതി മാറ്റാനാകില്ലെന്നും UPSC കൗൺസിൽ നരേഷ് കൗശിക് അറിയിച്ചു.    

Trending News