കണ്ണൂര്‍: തലശ്ശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും ക്ഷണിക്കാതെ തന്നെ വന്ന് അത് നടത്തേണ്ടുന്ന കടമ അവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറയുന്നത് ക്രിയാത്മകമായി കാണണമെന്നും പറഞ്ഞു.
ഇതിനിടെ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി അവാര്‍ഡ് വേദിയ്ക്ക് സമീപം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് സംഘടന അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചു.
പ്രശസ്ത നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷ ചടങ്ങ് ഉത്ഘാടനം ചെയ്തു. നടിയ്ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ ഒപ്പുശേഖരണം നടത്തിയത്.
വിധു വിന്‍സന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.