തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തുന്നു. ഈ മാസം 24ന് അദ്ദേഹം കേരളത്തിലെത്തും. സെപ്റ്റംബര്‍ 27ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിക്കും.
സെപ്റ്റംബര്‍ 2നാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 22 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ തേടിയിരിക്കുന്നത്. പ്രമേഹം, നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.
എന്നാല്‍, ചികിത്സയ്ക്കായി മുഖ്യമന്ത്രി വിദേശത്തായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് കൈമാറിയിരുന്നില്ല. അദ്ദേഹംതന്നെ അമേരിക്കയിലെ ആശുപത്രിയിലിരുന്നു കേരളത്തിലെ മുഖ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു. എന്നാല്‍ മന്ത്രിസഭാ യോഗങ്ങള്‍ക്ക് അദ്ധ്യക്ഷത വഹിക്കുന്ന ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജന് നല്‍കിയിരുന്നു.
ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം സെപ്റ്റംബര്‍ 2ലേയ്ക്ക് മാറ്റിയത്.