Christmas Bumper| ക്രിസ്തുമസ് ന്യൂ ഇയർ ബംമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു, ഒന്നാം സമ്മാനം 12 കോടി

ടിക്കറ്റിൻറെ രണ്ടാം സമ്മാനം 3 കോടിയും, മൂന്നാം സമ്മാനം 60 ലക്ഷവുമാണ്.

Last Updated : Nov 22, 2021, 06:24 PM IST
  • ടിക്കറ്റിൻറെ രണ്ടാം സമ്മാനം 3 കോടിയും, മൂന്നാം സമ്മാനം 60 ലക്ഷവുമാണ്.
  • ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനക്കായി അച്ചടിച്ചത്
  • വിൽപ്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
Christmas Bumper|  ക്രിസ്തുമസ് ന്യൂ ഇയർ ബംമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു, ഒന്നാം സമ്മാനം 12 കോടി

തിരുവനന്തപുരം:  ലോട്ടറി വകുപ്പിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ബംമ്പർ ടിക്കറ്റ് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്തു. 300 രൂപ വിലയുള്ള ബംമ്പർ ടിക്കറ്റിന് 12 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്.

ടിക്കറ്റിൻറെ രണ്ടാം സമ്മാനം 3 കോടിയും, മൂന്നാം സമ്മാനം 60 ലക്ഷവുമാണ്. കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വാസ്യതയുള്ളതും മാതൃകാപരമാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

Also Read: Palakkad RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾ രക്ഷപ്പെട്ടതിന് കേരള പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എംപി

സ്വയം തൊഴിൽ കണ്ടെത്തി ജീവിക്കുന്ന അനേകം പേർക്ക് വരുമാന മാർഗ്ഗം നൽകുന്ന ഒരു വലിയ പ്രസ്ഥാനമാണ് സംസ്ഥാന ഭാഗ്യക്കുറി. വിവിധ മേഖലകളിൽ ഭാഗ്യക്കുറി വകുപ്പ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഓണം ബംമ്പറിന് മികച്ച സ്വീകര്യതയാണ് ജനങ്ങൾ നൽകിയത്.  ഇത്തവണ ക്രസ്തുമസ് ന്യൂ ഇയർ ബംമ്പറിനും മുൻ വർഷത്തെപോലെ തന്നെ വലിയ വിജയം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ- മന്ത്രി പറഞ്ഞു.

Also Read: Horoscope November 22, 2021: തിങ്കളാഴ്ച കുടുംബത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകാം, ഈ 3 രാശിക്കാർ ക്ഷമയോടെയിരിക്കണം 

കഴിഞ്ഞ തവണ ക്രിസ്തുമസിന് മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചത്. വിൽപ്പനയ്ക്കനുസൃതമായി ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News