Education Alert: സിവിൽ സർവ്വീസ് പ്രിലിംസ് ഒന്നാം വർഷ കോഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സെക്രട്ടേറിയൽ ഡിപ്ലോമ

അപേക്ഷകൾ വെബ്സൈറ്റുകളിൽ ലഭ്യമാണ്

Written by - Zee Malayalam News Desk | Last Updated : Aug 8, 2021, 08:33 PM IST
  • 50% സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/ എസ്.ടി വിഭാഗങ്ങൾക്കും
  • ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ ഉണ്ടായിരിക്കും.
  • ജനറല്‍ വിഭാഗക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ 13 വരെ www.ccek.org, kscsa.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാം.
Education Alert: സിവിൽ സർവ്വീസ് പ്രിലിംസ് ഒന്നാം വർഷ കോഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സെക്രട്ടേറിയൽ ഡിപ്ലോമ

തിരുവനന്തപുരം: സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാന്നിയിലെ ഉപകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള ദ്വിവത്സര സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് കോഴ്‌സിന്റെ ഒന്നാം വര്‍ഷ കോഴ്‌സിന് അപേക്ഷിക്കാം.

50% സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. പ്രത്യേക എന്‍ട്രന്‍സ് പരീക്ഷ ഉണ്ടായിരിക്കും.

ALSO READKerala Unlock : കേരള അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളിൽ കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മാറ്റില്ലെന്ന് സർക്കാർ

 
 

ജനറല്‍ വിഭാഗക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ച് മുതല്‍ 13 വരെ www.ccek.org, kscsa.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഫീസ് അടയ്ക്കാം. ഇവര്‍ക്ക് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. ഫോണ്‍: 0494 2665489, 9287555500

ALSO READ: Job Vaccancies: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീനിയർ റസിഡൻറ്, തദ്ദേശ സ്വയം ഭരണ സ്ഥാപന ട്രൈബ്യൂണലിൽ ഓഫീസില്‍ ക്ലര്‍ക്ക്

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന രണ്ടു വർഷത്തെ   സെക്രട്ടേറിയൽ പ്രാക്ടീസ്  ഡിപ്ലോമ കോഴ്‌സിലേക്കും ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും 9 മുതൽ www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News