Kochi : സ്ത്രീ സ്വാതന്ത്രീയത്തെ കുറിച്ച് സംസാരിക്കുന്ന ഫെമിനിസവും (Feminism) അതിനെതിരെയുള്ളതും വലിയ ചർച്ച വിഷയമാകാറുള്ളതാണ്. അത് കല സംസ്കാരിക മേഖലയിലും പല പ്രസ്താവനകളും സോഷ്യൽ മീഡിയ (Social Media) പോസ്റ്റുകളും വിമർശനത്തിനും ട്രോളുകൾക്കും വഴിവെക്കാറുമുണ്ട്. ഇത്തവണ അതിന് മുന്നിൽ പെട്ടത് നടിയും അവതാരികയുമായി സുബി സുരേഷാണ് (Subi Suresh).
സുബി സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റുകളാണ് സമൂഹമാധ്യമത്തിൽ ഒരു ഭാഗത്ത് വലിയ തോതിൽ ചർച്ചയാകുന്നത്. ഇന്ന് സുബി തന്റെ ഫേസ്ബുക്കിൽ ഫെമിനിസ്റ്റ് എന്ന് അടികൂറുപ്പോടെ പങ്കെവെച്ച് ചിത്രമാണ് ചർച്ച വിഷയത്തിന്റെ ആധാരം.
ALSO READ : Happy Birthday Bhavana: ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍, ഒപ്പം മലയാള സിനിമാലോകവും
ഫെമിനിസ്റ്റ് ചിന്തഗതിയുള്ളവരെ പരിഹസിക്കുന്ന എന്ന രൂപേണെ മുടി കെട്ടി പൊക്കി വെച്ച് വലിയ റൗണ്ട് ഫ്രെയിമുള്ള കണ്ണടയും ചുവന്ന വലിയ പൊട്ട് ഒപ്പം കറുപ്പും ചുവപ്പമായ വസ്ത്രവും അണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് ഫേസ്ബുക്കിൽ ഇന്ന് പങ്കെവെച്ചത്.
ഈ ചിത്രത്തിന്റെ കീഴിൽ പലരും വിമർശനവുമായി മുന്നോട്ട് വന്നു. അതെ തുടർന്ന് നടി പോസ്റ്റ് പിൻവലിച്ച്. പുതിയ പോസ്റ്റ് ഇട്ടു എന്നിട്ട് ഇതിനൊരു ക്യാപ്ഷൻ നൽകു എന്ന അടിക്കുറിപ്പും നൽകി.
ALSO READ : Kho Kho Movie: ഖോ ഖോ ആമസോണിലെത്തി മൂന്ന് ഒടിടി പ്ലാറ്റ് ഫോമുകളിൽ സ്ട്രീമിങ്ങ്
ഇതും കൂടാതെ വിശദീകരണ പോസ്റ്റും നടി നൽകുകുയം ചെയ്തു. ഫെമിനിസം എന്താണെന്ന് തനിക്ക് അറിയില്ലയെന്നും താൻ കൈരളി ചാനലിലെ കോമഡി തില്ലാന എന്ന പരിപാടിയിലെ കഥപാത്രത്തിന്റെ ഫോട്ടോയാണെന്നും പറഞ്ഞ വിശദീകരണ കുറിപ്പ് നൽകി നടി വീണ്ടും പോസ്റ്റ് ചെയ്തു.
പോസ്റ്റിൽ സുബിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ ബോക്സിലെത്തിയത്. വളരെ അധിക പേർ ഫോളോ ചെയ്യുന്ന നടിയുടെ ഫ്രൊഫൈലിൽ ഇത്തരത്തിൽ ഒരു പോസ്റ്റ് തെറ്റാണെന്നാണ് മിക്കവരുടെയും അഭിപ്രായം.
അതിനിടൽ പോസ്റ്റുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഒരു കമന്റിന് നടി 'ആ' എന്നാണ് മറുപടി നൽകിയതും മറ്റൊരു വിമർശനത്തിനും വഴി വെക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...