Thiruvananthapuram: ഉത്തര്‍ പ്രദേശിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് (Congress) പാര്‍ട്ടി നടത്തിയ പ്രതിഷേധത്തെ സംസ്ഥാന പോലീസ് കൈകാര്യം ചെയ്ത രീതിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan).
ഹാത്രാസിലേയ്ക്കുള്ള യാത്രാമധ്യേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ (Rahul Gandhi) അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
പോലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് ഹാത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ ഹാത്രാസിലേക്ക് ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയടക്കം കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശ് പോലീസ് കയ്യേറ്റം ചെയ്തത്.
പ്രസ്താവനയുടെ പുര്‍ണരൂപം-
'രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവെയാണ് രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശില്‍ അവിടത്തെ പോലീസും ഭരണകക്ഷി ക്കാരും കയ്യേറ്റം ചെയ്തത്.
രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ അവകാശങ്ങളുമുണ്ട്. ഭരണഘടനാപരമായ സ്വാതന്ത്ര്യവുമുണ്ട്. അതിനെയൊക്കെ ഇല്ലായ്മ ചെയ്യുന്ന നീക്കം ആത്യന്തികമായി ജനാധിപത്യത്തിന് വിരുദ്ധമാണ്. ഇത് ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല. പ്രതിഷേധാര്‍ഹവും അപലപനീയവുമാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും.'
Also read: Hathras Rape Case: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍
ഗ്രേറ്റര്‍ നോയിഡയില വച്ചാണ് രാഹുലിന്‍റെയും പ്രിയങ്കയുടെയും വാഹനങ്ങള്‍ ഉത്തര്‍ പ്രദേശ് പോലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ഇരുവരും കാറില്‍നിന്നിറങ്ങി കാല്‍നടയായി യാത്ര ആരംഭിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്ത പോലീസ് ഇരുവരെയും ഗസ്റ്റ് ഹൗസിലേയ്ക്ക് മാറ്റിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇരുവരെയും വിട്ടയച്ചു. ഹാത്രാസിന് ഏകദേശം 145 കിലോമീറ്റര്‍ അകലെവച്ചായിരുന്നു സംഭാവങ്ങള്‍ അരങ്ങേറിയത്.