CM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

ആരോപണം ഉയർന്നപ്പോൾ തന്നെ ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Oct 21, 2024, 09:11 PM IST
  • അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകില്ല.
  • തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
CM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

പി.പി ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോ​ഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയെന്നും ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകില്ല. തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണിത്. സർക്കാർ നവീന്റെ കുടുംബത്തിനൊപ്പമല്ല എന്ന വ്യാഖ്യാനത്തിന് ഇടവരുത്തരുതെന്നും അത്തരം പ്രസ്താവനകളിൽ നിന്ന് നേതാക്കൾ മാറിനിൽക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 

Also Read: ADM Naveen Babu: പ്രശാന്തൻ താൽക്കാലിക ജീവനക്കാരൻ, സ്ഥിരപ്പെടുത്തില്ല; വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്

 

അതേസമയം എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ അറസ്റ്റ് തടഞ്ഞുകൊണ്ട് പി പി ദിവ്യ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.  ഈ മാസം 24ലേക്കാണ് മുൻകൂർ ജാമ്യഹർ‍ജി മാറ്റിയത്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. അതിനിടെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണവുമായി രം​ഗത്തെത്തിയ പ്രശാന്തനെതിരെ ആരോ​ഗ്യവകുപ്പ് നടപടി എടുക്കും. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രിഷനായ ടി.വി പ്രശാന്തനെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ ആലോചിക്കുന്നതായി ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർ‍ജ് വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News