മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ ആസ്ഥാന൦....!! കെ സുധാകരൻ

UAE കോണ്‍സുലേറ്റുവഴി നടന്ന  സ്വര്‍ണക്കടത്ത് കേസില്‍  മുഖ്യമന്ത്രി പിണറായി വിജയനെതിരെ  രൂക്ഷ ആരോപണങ്ങളുമായി  കെ സുധാകരൻ എംപി. 

Last Updated : Jul 10, 2020, 03:13 PM IST
മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ  ആസ്ഥാന൦....!! കെ സുധാകരൻ

കണ്ണൂര്‍: UAE കോണ്‍സുലേറ്റുവഴി നടന്ന  സ്വര്‍ണക്കടത്ത് കേസില്‍  മുഖ്യമന്ത്രി പിണറായി വിജയനെതിരെ  രൂക്ഷ ആരോപണങ്ങളുമായി  കെ സുധാകരൻ എംപി. 

മുഖ്യമന്ത്രിയുടെ ഓഫീസ്  കള്ളക്കടത്തിന്‍റെ  ആസ്ഥാനമായി മാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് റാക്കറ്റിന്‍റെ  പിടിയിലാണെന്നും കെ സുധാകരൻ ആരോപിച്ചു. കണ്ണൂരിൽ നടന്ന  യൂത്ത് കോൺഗ്രസിന്‍റെ  പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത സംസാരിക്കവേ ആണ്   കെ സുധാകരൻ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. കൂടാതെ, മുഖ്യമന്ത്രിയുടെ മകൾക്ക് ഐടി സെക്രട്ടറി എം ശിവശങ്കർ വഴിവിട്ട സഹായം നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ  ആരോപിച്ചു. 

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍   മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ പിടികൂടിയിരിയ്ക്കുകയാണ്  പ്രതിപക്ഷം. 

മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തി. സ്വർണക്കടത്ത് ആസൂത്രക സ്വപ്‌ന സുരേഷിന്  ഡിജിപി  ബെഹ്‌റയും കൂട്ടരും കൊടുക്കുന്ന ട്രെയിനിംഗ് പീരിയഡ് ആണിപ്പോള്‍  നടന്നുക്കൊണ്ടിരിക്കുന്നതെന്നായിരുന്നു  ഷാഫി പറമ്പിലിന്‍റെ പരിഹാസം. വൈകുന്നേരങ്ങളിലെ  പത്രസമ്മേളനത്തിൽ പഴഞ്ചൊല്ല് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് വേണ്ടത് കൃത്യമായ മറുപടിയാണ്. സ്പീക്കറുടെയും മന്ത്രി സഭയിലെ അംഗങ്ങളുടെ പേരും കേസിൽ ഉയർന്നുവന്നുകൊണ്ടിരിക്കുകയാണെന്നും സിബിഐ  കേസ് അന്വേഷിക്കണമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Also read: സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖ കഴിഞ്ഞ 4 ദിവസമായി CPM പറയുന്ന വാദങ്ങള്‍ തന്നെ...!! പരിഹസിച്ച് കോണ്‍ഗ്രസ്‌

അതേസമയം, രാജ്യദ്രോഹ നടപടിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചതായി  കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. കോഴിക്കോട് മാർച്ചിൽ ഉണ്ടായത് പോലീസിന്‍റെ   ഏകപക്ഷീയമായ ആക്രമണമാണ്. പ്രതിഷേധം സംഘടിപ്പിച്ചത് വലിയ ആൾക്കൂട്ടം ഇല്ലാതെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ രാജി മാത്രം പോര, ശക്തമായ അന്വേഷണം വേണമെന്നും  കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Trending News